
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇന്ന് തൃശ്ശൂരിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു. കഴിഞ്ഞ ഒമ്പതര വർഷങ്ങൾ കൊണ്ട് കേരളത്തിൽ അഭൂതപൂർവ്വമായ വികസനക്കുതിപ്പാണ് ഉണ്ടായത്. പ്രതിബദ്ധതയും ആശയദൃഢതയുമുള്ള ഒരു ഇടതുപക്ഷ സർക്കാരിന്റെ ഇടപെടലുകളാണ് ഈ മുന്നേറ്റം സാധ്യമാക്കിയതെന്ന് നാട് അംഗീകരിക്കുന്ന വസ്തുതയാണ്. വികസന നേട്ടങ്ങൾ എല്ലാ മേഖലകളിലും അനുഭവവേദ്യമാക്കാൻ സാധിച്ചത് തദ്ദേശ സ്ഥാപനങ്ങളുടെ സക്രിയമായ പങ്കാളിത്തത്തിലൂടെയാണ്. നമ്മുടെ നാടിന്റെ ഭാവിയെ പുതിയ കാലത്തിന്റെ ഭാവുകത്വത്തിനനുസരിച്ചു രൂപപ്പെടുത്തിയെടുക്കാൻ തദ്ദേശ സ്ഥാപനങ്ങളിലേക്ക് എൽഡിഎഫിന്റെ സ്ഥാനാർത്ഥികൾ തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. ഈ അനിവാര്യതയെ കുറിച്ചാണ് കൺവെൻഷനിൽ സംസാരിച്ചത്.