
ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകളിൽ എന്തു നടപടി എടുത്തു എന്ന നിയമസഭാ ചോദ്യത്തിന് മൂന്ന് മാസമായിട്ടും മറുപടി നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറി എ.പി അനിൽകുമാർ സ്പീക്കർക്ക് കത്ത് നൽകി. യുവതി പ്രവേശവുമായി ബന്ധപ്പെട്ട് പോലീസ് എടുത്ത കേസുകളുടെ വിശദാംശങ്ങളാണ് നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളായിഎ പി അനിൽകുമാർ ആവശ്യപ്പെട്ടത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത് ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ പുറത്തു വരുന്നത് സർക്കാരിനെ വെട്ടിലാക്കുമെന്ന ആശങ്കയുള്ളതുകൊണ്ടാണ് മറുപടി നൽകാത്ത തെന്നാണ് കരുതുന്നത്.

ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് 2018 മുതൽ നടന്ന പ്രക്ഷോഭങ്ങളിൽ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഏതാണ്ട് ആറായിരത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളാക്കപ്പെട്ടവരുടെ എണ്ണം 12912.
ശബരിമല പ്രക്ഷോഭക ർക്കെതിരെയുള്ള കേസുകൾ പിൻവലി ക്കുമെന്ന് 2021 ലെ നിയമസഭ തിരഞ്ഞെടുപ്പു കാലത്ത് ഇടത് മുന്നണിയും മുഖ്യമന്ത്രി യും വാഗ്ദാനം നൽകിയിരുന്നു.
പൊതുമുതൽ നശിപ്പിച്ചതും പൊലീസിനെ ആക്രമിച്ചതും ഉൾപ്പെടെ ഗുരുതരകുറ്റങ്ങൾ ചുമത്തിയാണ് സമരംചെയ്ത വിശ്വാസികൾക്കും ഹിന്ദുസംഘടനാ നേതാക്കൾക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
ഈ വർഷം 20ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിന് മുമ്പായി കേസുകൾ പിൻവലിക്കണമെന്ന് എൻഎസ് എസും, എസ് എൻ.ഡി പി യോഗവും പ്രതിപക്ഷ രാഷ്ട്രീയ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. പക്ഷേ, സർക്കാർ ഇതുവരെ ഇക്കാര്യത്തിൽ കാര്യമായ ഒരു നീക്കവും നടത്തിയിട്ടില്ല.