ക്രിസ്തുവിൻെ്് ക്രിസ്ത്യാനിയോ?, കൈസരുടെ ക്രിസ്ത്യാനിയോ? : പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

Spread the love

സുവിശേഷത്തിൻെ്് അഭിവൃത്തിക്ക് വേണ്ടിയും, നിർവ്യാജ വിശ്വാസത്തിൻെ്് ഭദ്രതയ്ക്കു വേണ്ടിയും അലിഞ്ഞുചേർന്ന ദൈവമനുഷ്യൻ കൊതിച്ചത് മറ്റൊന്നുമല്ല നിത്യത മുഴുവൻ അവനോടൊപ്പം വസിക്കണം. അതുകൊണ്ട് ധൈര്യമായി വിളിച്ചുപറയുന്നു, എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും, മരിക്കുന്നത് ലാഭവും ആകുന്നു (ഫിലിപ്പിയർ 1:21). യുഗങ്ങൾ പിന്നിട്ടപ്പോൾ ചിന്തകൾക്കു മാറ്റം, പ്രവർത്തികൾ തഥൈവ. വചനം വാക്കുകളിൽ ഒതുങ്ങി, ജീവിതം അടിസ്ഥാനമില്ലാത്ത കെട്ടിടം പോലെ ആടി ഉലയുവാൻ തുടങ്ങി. പെന്തക്കോസ് പിതാക്കന്മാർ ആഴിയുടെ ചൂടിനേക്കാൾ, ചൂള പോലെ കത്തുന്ന ദിവസത്തെ ഭയപ്പെട്ടു, അധികാരത്തിൻെ്് അങ്കി ധരിക്കുവാൻ ഓടാതെ പാരമ്പര്യത്തെ പുറകിൽ എറിഞ്ഞു കളഞ്ഞ് പരിശുദ്ധാത്മാവിന് കീഴ്പ്പെട്ടു. കൊട്ടാരങ്ങൾ അവർക്കു മുമ്പിൽ പ്രാർത്ഥനയിൽ വെളിപ്പെട്ടില്ല, എന്നാൽ കത്തുന്ന ഹൃദയം കൈമുതലായി എന്നുമെന്നും സൂക്ഷിച്ചു. കാലങ്ങൾ മുന്നോട്ടു നീങ്ങിയപ്പോൾ പെന്തക്കോസിൻെ്് തലമുറകൾ വേണാട് എക്സ്പ്രസിനെകാളും വേഗത്തിൽ ഓടുവാൻ തുടങ്ങി അധികാരങ്ങൾക്കും, അവസരങ്ങൾക്കും. പരിണിതഫലം ക്രിസ്തു പുറകിലും, കാശും, കരുത്തും മുമ്പിലും.

വക്രതയും കോട്ടവും ഉള്ള തലമുറയുടെ നടുവിൽ നിന്ന് ഒരുവൻ ദൈവത്തെ കണ്ടുമുട്ടി കഴിയുമ്പോൾ തൻെ്് ആഗ്രഹം, ആ ദൈവീക തേജസ്സ് പ്രാപിച്ചുകൊണ്ട് കർത്താവിൻെ്് ഒരു പ്രതിബിംബമായി തീരണമെന്നുള്ളതായിരിക്കണം. അനേക സന്ദർഭങ്ങളിൽ ഈ ലോകത്തിൻെ്് വിഴിപ്പുകൾ പൗലോസിൻെ്് സുവിശേഷ യാത്രയിൽ തന്നെ നിരാശപ്പെടുത്തിയപ്പോൾ ഭക്തൻ മുഖം ദൈവത്തിങ്കലേക്ക് ഉയർത്തിക്കൊണ്ട് ഇങ്ങനെ പാടി, കാഴ്ചയാലല്ല വിശ്വാസത്താൽ അത്ര നടക്കുന്നത്. പെന്തക്കോസിൽ കാഴ്ച കണ്ട് നടക്കുന്നവർ കറങ്ങും, എന്നാൽ കാദേശ് മരുവിനെ നടക്കുന്ന ദൈവശബ്ധത്തിന് ചെവി കൊടുക്കുന്ന വിശ്വസ്തന്മാർ വിളിച്ചു പറയും കാലുകൾ ഇടറിയാലും, നിലം പരിചയായി പോകാതെ താങ്ങുന്ന ഒരു കരമുണ്ട്. വചനത്താൽ ജനിച്ച് പരിശുദ്ധാത്മാ നദിയിൽ പാനം ചെയ്ത ഇവർ കേൾക്കുന്ന ശബ്ദം ഫറവോൻെ്് കുതിരകളുടെ കുളമ്പടിയും അബ്ശാലോമിൻെ്് കുഴലൂത്തുമല, പ്രസ്തുത പത്‌മോസിൽ മുഴങ്ങിയ ദൈവശബ്ദം ആണ്. കാരണം ഇവർക്രിസ്തുവാകുന്ന തലയോട് ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇവർ ഉടയുവാൻ ഉടമസ്ഥൻ അനുവദിക്കുകയില്ല.

ഇവിടുത്തെ അംഗീകാരവും പ്രശംസയും, വാടുന്നതും നാളെ ചവറ്റു കൊട്ടയിൽ പോകുന്നതും എന്ന് ദർശിച്ചു കഴിഞ്ഞപ്പോൾ, കാണാത്ത ഒന്നിനെ ആത്മാവിൽ കണ്ടു കൊണ്ട് ഭക്തൻ ഇങ്ങനെ പറഞ്ഞു, കാണുന്നത് താൽക്കാലികം കാണാത്തത് നിത്യം. അഴിഞ്ഞുപോകുന്നതിനുവേണ്ടി ഓടി തളർന്ന് അലയുന്ന ജീവിതങ്ങൾ സത്യം തിരിച്ചറിയണം ഇത് മായയും,കാറ്റടിക്കുമ്പോൾ ഇല്ലാതെ പോകുന്നതും അത്ര. വചനത്തിൻെ്് വാതിലുകൾ പരിശുദ്ധാത്മാവ് തുറക്കുമ്പോൾ ഭേദ ദേദങ്ങളെ തിരിച്ചറിയുകയും വിലയിരുത്തുകയും ചെയ്യേണ്ടത് ആത്യന്താപേക്ഷിതമാണ്.

അസൻമാർഗികതയുടെ പെരുമഴ ദേശത്ത് പെയ്തിറങ്ങുമ്പോൾ അതിൽ മുങ്ങിപ്പോകാതെ, ഒഴുകി പോകാതെ ഒഴുക്കിനെതിരെ നീന്തുന്ന സർവ്വായുധ വർഗ്ഗം ധരിച്ച ക്രിസ്തുഭടന്മാർ ഈ തലമുറയ്ക്ക് ആവശ്യമത്രേ. മരുഭൂമിയെ കിടിലം കൊള്ളിച്ചുകൊണ്ട് മാനസാന്തരപ്പെടുവിൻ, വ്യക്ഷങ്ങളുടെ ചുവട്ടിൽ കോടാലി വെച്ചിരിക്കുന്നു എന്ന് സധൈര്യം പ്രസ്താവിക്കുന്ന യോഹന്നാന്മാർ എഴുന്നേൽക്കണം. ബാബിലോണിൻെ്് മ്ലേച്ചതയും, നിലവിളിയും ദേശത്തു നിന്ന് സ്വർഗ്ഗത്തിലേക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. പ്രാർത്ഥനയുടെ മുഴക്കം ദേശത്ത് മുഴങ്ങുന്നില്ല. പരിശുദ്ധാത്മാവിൻെ്് തീയ്യ് ദൈവസഭകളിലും, ജീവിതങ്ങളിലും ആളിക്കത്തുമ്പോൾ അണലി പോലെ ചുറ്റിപ്പിടിച്ചിരിക്കുന്ന ഹമാന്യപ്രവൃത്തികളും സ്ക്കേവ പുത്രന്മാരുടെ കപടത്തരങ്ങളും അഴിഞ്ഞു മാറും. മുഖംമൂടി അണിഞ്ഞ കപട സന്യാസികളെ ദൈവസഭയ്ക്ക് ആവശ്യമില്ല, മുഴം കാലുകൾ മടക്കുവാനും, മാനസാന്തരത്തിൻെ്് ഫലം കായ്ക്കുന്നവരെയും ദൈവസഭ പണിയുവാൻ തൂണുകളായി എഴുന്നേൽക്കട്ടെ. അഭിനയ വീരന്മാർ ആധുനിക പെന്തക്കോസ്ത് യുഗത്തിൽ അരങ്ങു തകർക്കുമ്പോൾ അരുളപ്പാടുകൾ പ്രാപിച്ച ഫിലിപ്പോസ്മാരും, ആജ്ഞ അനുസരിക്കുന്ന തിമൊഥെയോസുമാരും സഭകളിൽ പിറന്നു വീഴട്ടെ.

കസേരയ്ക്കും, കാര്യസാധ്യത്തിനും വേണ്ടി ദൈവം നല്ലവൻ എന്ന് പുലമ്പുന്നതും, ഹൃദയം ദൂരത്തു നിൽക്കുന്നതും ദൈവസന്നിധിയിൽ നീതിയല്ല. കസേരയെക്കാൾ വലുത് കാൽവറി എന്ന ദർശനം തെളിയുമ്പോൾ അംഗീകാരത്തേക്കാൾ ഉപരി അനുതാപമുള്ള ഒരു ഒരു ഹൃദയത്തിനു വേണ്ടി ഭക്തൻ എന്നുമെന്നും കൊതിക്കും.. . വചനത്തിൻെ്് വെളിപാടിലേക്ക് ദൈവസഭ മടങ്ങി വരണം. അടിപൊളി പ്രസംഗം, സ്റ്റേജിലെ ഓട്ടം തുള്ളലും അല്ല ദൈവ പ്രസാദം, നിത്യതയോളം ഓടി എത്തുന്ന സ്ഥിരതയുടെ ഓട്ടം അത്ര ദൈവം പ്രസാദം.

ആർഭാടത്തിനും അവസരത്തിനും വേണ്ടി ദൈവത്തോട് അടുക്കരുത് അനുസരണത്തിൽ തികഞ്ഞവനെ ആലിംഗനം ചെയ്യുവാൻ ഒരു തുടിക്കുന്ന ഹൃദയം വിശ്വാസ ജീവിതങ്ങൾക്ക് ആവശ്യമത്രേ. ദേമാസിൻെ്് പ്രവർത്തികൾ ദൈവസഭയ്ക്ക് ലജ്ജാകരമത്രേ. രണ്ടു രൂപ കാണിക്ക സഞ്ചട്ടാലും ദൈവത്തിന് വേദനയില്ല, എന്നാൽ അവൻെ്് ഹൃദയം വേദനിക്കുന്നത് രണ്ടു തോണിയിൽ കാലു വെച്ചുകൊണ്ട് നടക്കുന്നത് ദർശിക്കുമ്പോൾ അത്രേ, ഇവിടെ സ്വർഗ്ഗം കുനിയും.

ജീവിതം ക്രിസ്തുവിനും അവൻെ്് രാജ്യത്തിനും മാത്രം ആയി തീരട്ടെ!

 

Author

Leave a Reply

Your email address will not be published. Required fields are marked *