
വലപ്പാട്- മണപ്പുറം ഗ്രൂപ്പ് ജനറല്‍ കൗണ്‍സലായി സഞ്ജയ് നമ്പ്യാരും ഗ്രൂപ്പിന്റെ ചീഫ് കംപ്ലയന്‍സ് ഓഫീസറായി പ്രസിഡന്റ് ഗ്രേഡില്‍ അഷിഷ് എന്‍ ചന്ദകും ചുമതലയേറ്റു. അതാത് മേഖലകളില്‍ പ്രഗത്ഭരായ ഇവരുടെ നിയമനം കമ്പനിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നു കരുതപ്പെടുന്നു.
ബാങ്കിംഗ് മേഖലയില്‍ കാല് നൂറ്റാണ്ടു കാലത്തെ പരിചയ സമ്പത്ത് ഉള്‍പ്പടെ 31 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള സഞ്ജയ് നമ്പ്യാര്‍ കോഴിക്കോട് ജില്ലാ കോടതിയിലും ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു. കെഎസ് ഐഡിസിയില്‍ അസിസ്റ്റന്റ് മാനേജര്‍ (ലീഗല്‍), ഐഡിബിഐ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ലീഗല്‍) ,അസെറ്റ് റീ കണ്സ്ട്രെക്ഷന് കമ്പനി ഇന്ത്യാ ലിമിറ്റഡില്‍ ചീഫ് മാനേജര്‍ (ലീഗല്‍), ഐസിഐസിഐ ബാങ്കില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ബാങ്കിംഗ്, നിയമ മേഖലകളില്‍ അറിയപ്പെടുന്ന പ്രഭാഷകനാണ്.
ബിസിനസ് ഡെവലപ്മെന്റ്, കമ്പനി നടത്തിപ്പ്, കംപ്ലയന്‍സ് മേഖലയില്‍ മൂന്നു പതിറ്റാണ്ടിന്റെ സേവന പരിചയമുള്ള അഷിഷ് എന്‍ ചന്ദകിന് ഇന്‍ഫ്രാസ്ട്രക്ചര്‍, റിയല്‍ എസ്റ്റേറ്റ്, വന്‍കിട നിര്‍മ്മാണ മേഖലകളില്‍ 200 ലധികം വന്‍കിട വിനിമയങ്ങള്‍, 100 ബില്യണ്‍ രൂപയിലധികമുള്ള വായ്പകള്‍, ബോര്‍ഡുകളിലും എക്സിക്യൂട്ടീവ് കമ്മറ്റികളിലും പദ്ധതികള്‍ സമര്‍പ്പിച്ചു പാസാക്കിയെടുക്കല്‍, കിട്ടാക്കടങ്ങളുടെ കണക്കെടുപ്പില്‍ ഉദ്യോഗസ്ഥര്‍ക്കു മാര്‍ഗ ദര്‍ശനം തുടങ്ങിയ മേഖലകളില്‍ വിശാലമായ അനുഭവ സമ്പത്തുണ്ട്. വ്യവസായ രംഗത്തെ അറിയപ്പെടുന്ന പരിശീലകനും പ്രഭാഷകനുമാണ്.
Asha Mahadevan