അബ്രഹാമിന്റെ മടിത്തട്ട് – സണ്ണി മാളിയേക്കല്‍

Spread the love

ഓർമ്മ വെച്ച കാലം മുതലേ ഉള്ളതാണ് വെളുപ്പിന് ഉറക്കം, ഉണർന്നതിനുശേഷം വീണ്ടും ഒരു കിടപ്പ്. ആ പാതി മയക്കത്തിൽ ധാരാളം സ്വപ്നങ്ങൾ കാണാറുണ്ട്. അന്ന് പകൽ മുഴുവൻ രാത്രി കണ്ട സ്വപ്നങ്ങളെ കുറിച്ചുള്ള ചിന്തകളും അതുമായി എങ്ങനെ ഞാൻ ബന്ധപ്പെട്ടു എന്നുള്ള സുഖകരമായ ഓർമ്മകൾ… നല്ലൊരു അനുഭവമാണ്.

ഇന്ന് പതിവിന് വിപരീതമായി ഞാനെന്തോ കണ്ടു പേടിച്ചുപോയി എന്ന് തോന്നുന്നു. ആനിയെ കാലുകൊണ്ട് ചവിട്ടിയതാണോ, അതോ തള്ളിയതാണോ എന്ന് ഓർമ്മയില്ല.. ആനി ചാടി എഴുന്നേറ്റു ലൈറ്റ് ഇട്ടു. പണി പാളി എന്ന് എനിക്ക് മനസ്സിലായി. പരിഹാസത്തോടെ ആണെങ്കിലും അല്പം ദേഷ്യത്തിൽ “ഇന്ന് നിങ്ങൾ എന്ത് സ്വപ്നമാണ് കണ്ടത്?’. തൽക്കാലം രക്ഷപ്പെടാൻ വേണ്ടി ഞാൻ പറഞ്ഞു, ” ആനി ഞാൻ മരിച്ചു സ്വർഗ്ഗത്തിലെത്തിയിരുന്നു . അവിടെ അബ്രഹാമിന്റെ മടിത്തട്ടിൽ ആണ് ഞാൻ ഇരുന്നത്. എങ്ങനെയോ തെന്നി താഴെ വീണതാണ്”.

“നാണമില്ലല്ലോ മനുഷ്യാ” ആണുങ്ങളുടെ മടിയിൽ കയറി ഇരിക്കാൻ അപ്പുറത്തിരുന്ന സാറയുടെ മടിയിൽ ആയിരുന്നെങ്കിൽ നിങ്ങൾ വീഴുകയില്ലായിരുന്നു”. വടി കൊടുത്ത് അടി മേടിച്ച അവസ്ഥയിൽ ഞാൻ വീണ്ടും പുതപ്പിനടിയിലേക്ക് വലിഞ്ഞു….

Author

Leave a Reply

Your email address will not be published. Required fields are marked *