ബ്രദർ. റജി കൊട്ടാരം, ക്രൈസ്റ്റ് കള്‍ച്ചര്‍ ടീം നയിക്കുന്ന മംഗളവാർത്ത ക്രിസ്തുമസ് ഒരുക്ക ധ്യാനം കാനഡയിൽ : മാർട്ടിൻ വിലങ്ങോലിൽ

Spread the love

എഡ്മണ്ടൻ: അനുഗൃഹീത വചന പ്രഘോഷകനായ ബ്രദർ റെജി കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കള്‍ച്ചര്‍ മിനിസ്ട്രി ടീം നയിക്കുന്ന ‘മംഗളവാർത്ത’ ധ്യാനം എഡ്മന്റൺ സെന്റ് അൽഫോൻസാ സീറോ മലബാർ കാത്തലിക് ഫൊറോനാ പള്ളിയിൽ.

ക്രിസ്തുമസിനായി വിശ്വാസികളെ ഒരുക്കുന്ന ത്രിദിന ധ്യാനം 2025 ഡിസംബർ 12, 13, 14 (വെള്ളി, ശനി, ഞായർ) തീയതികളിലാണ് നടക്കുന്നത്.

ആത്മീയ നിറവോടെയുള്ള ക്രിസ്തുമസ് ആഘോഷങ്ങൾക്ക് വിശ്വാസ സമൂഹത്തെ സജ്ജമാക്കാൻ ലക്ഷ്യമിട്ടുള്ള ഈ ധ്യാനം വിശ്വാസികൾക്ക് ആത്മീയ നവീകരണത്തിനുള്ള അവസരമൊരുക്കും.

ധ്യാനത്തിന്റെ സമയക്രമം:
ഡിസംബർ 12 വെള്ളിയാഴ്ച വൈകിട്ട് 5.00 മണി മുതൽ 9.00 മണി വരെയും, ഡിസംബർ 13 ശനിയാഴ്ചയും ഡിസംബർ 14 ഞായറാഴ്ചയും രാവിലെ 9.00 മണി മുതൽ വൈകിട്ട് 4.30 മണി വരെയുമാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. ഈ മൂന്നു ദിവസവും ദൈവാനുഭവത്തിൽ വളരുവാനും ആത്‌മീയ ജീവിതത്തിൽ കൂടുതൽ ഉണർവ് നേടുവാനും ധ്യാനം അവസരമൊരുക്കും.

കൂടുതൽ വിവരങ്ങൾക്ക്:
ഫാ. ജേക്കബ് എടക്കളത്തൂർ (വികാരി): +1 519 851 9000
ഫാ. ബിജു നിരപ്പേൽ (അസി. വികാരി): +1 587 930 7489

ധ്യാനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം
ST. ALPHONSA SYRO MALABAR CATHOLIC FORANE CHURCH,
9120 146St NW, EDMONTON AB T5R 0W2 എന്നതാണ്.

എല്ലാ വിശ്വാസികളും ഈ മംഗളവാർത്ത ക്രിസ്തുമസ് ഒരുക്ക ധ്യാനത്തിൽ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കണമെന്ന് വികാരി അഭ്യർഥിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *