നാട്ടകം : ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ജനറൽ കൺവെൻഷൻ ജനുവരി 5 മുതൽ 11 വരെ നാട്ടകം പ്രത്യാശ, നഗറിൽ ( ചർച്ച് ഓഫ് ഗോഡ് സ്റ്റേഡിയം) നടക്കും
അഞ്ചാം തീയതി വൈകുന്നേരം 6 മണിക്ക് ദൈവസഭ കേരള റീജിയൻ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ ജോമോൻ ജോസഫ്, കൺവെൻഷൻ ഉദ്ഘാടനം ചെയ്യും, ബൈബിൾ സ്കൂൾ ഡയറക്ടർ റവ സി ബേബിച്ചൻ അധ്യക്ഷത വഹിക്കും, ദൈവസഭയുടെ സൗത്ത് ഏഷ്യൻ സൂപ്രണ്ട്
റവ സി സി തോമസ് മുഖ്യ അതിഥിയായി പങ്കെടുക്കും, സ്വദേശത്തും വിദേശത്തുമുള്ള ദൈവദാസന്മാർ ദൈവവചന പ്രഭാഷണങ്ങൾ നടത്തും
കൺവെൻഷൻനോട് അനുബന്ധിച്ച്, ബൈബിൾ ക്ലാസുകൾ, കാത്തിരിപ്പ് യോഗങ്ങൾ, യൂത്ത് ആൻഡ് സൺഡേ സ്കൂൾ പ്രോഗ്രാം, ലേഡീസ് മീറ്റിംഗ്, ബൈബിൾ കോളേജ് ഗ്രാജുവേഷൻ, സ്നാന ശുശ്രൂഷ എന്നിവ നടക്കും
പതിനൊന്നാം തീയതി ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടും, പതിനായിരങ്ങൾ പങ്കെടുക്കുന്ന തിരുവത്താഴ ശുശ്രൂഷ യോട്കൂടി ജനറൽ കൺവെൻഷൻ സമാപിക്കും
“ക്രിസ്തു യേശുവിൽ പൂർണ്ണരാകുവിൻ “എന്നതാണ് കൺവെൻഷൻ തീം, ചർച്ച്ഓഫ്ഗോഡ് കൊയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും ജനറൽ കൺവെൻഷന്റെ വിപുലമായ ക്രമീകരണങ്ങൾക്കായി അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് ചെയർമാനായി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.
Reporter : (cmon)