തിരഞ്ഞടുപ്പ്: ജില്ലയിൽ പത്ത് വോട്ടെണ്ണൽ കേന്ദ്രങ്ങൾ

Spread the love

ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും കട്ടപ്പന, തൊടുപുഴ മുനിസിപ്പാലിറ്റികളിലുമായി 10 കേന്ദ്രങ്ങളിൽ നടക്കും. അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള അടിമാലി, ബൈസൺവാലി, കൊന്നത്തടി, പള്ളിവാസൽ, വെള്ളത്തൂവൽ എന്നീ ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണൽ കേന്ദ്രം അടിമാലി ഗവൺമെന്റ് ഹൈസ്കൂളും, ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള മറയൂർ, മൂന്നാർ, കാന്തല്ലൂർ, വട്ടവട, ശാന്തൻപാറ, ചിന്നക്കനാൽ, മാങ്കുളം, ദേവികുളം, ഇടമലക്കുടി എന്നീ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ കേന്ദ്രമായി മൂന്നാർ ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലും ക്രമീകരിച്ചിട്ടുണ്ട്. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പാമ്പാടുംപാറ, സേനാപതി, കരുണാപുരം, രാജക്കാട്, നെടുങ്കണ്ടം, ഉടുമ്പൻചോല, രാജകുമാരി എന്നീ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ കേന്ദ്രം നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂളും, ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള വണ്ണപ്പുറം, ഉടുമ്പന്നൂർ, കോടിക്കുളം, ആലക്കോട്, വെള്ളിയാമറ്റം, കരിമണ്ണൂർ കുടയത്തൂർ ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണൽ കേന്ദ്രം കരിമണ്ണൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളുമാണ്. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഇടുക്കി- കഞ്ഞിക്കുഴി, വാത്തിക്കുടി, അറക്കുളം, കാമാക്ഷി, വാഴത്തോപ്പ്, മരിയാപുരം എന്നീ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ കേന്ദ്രം പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളും, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള അയ്യപ്പൻകോവിൽ, ചക്കുപള്ളം, ഇരട്ടയാർ, കാഞ്ചിയാർ, ഉപ്പുതറ, വണ്ടൻമേട് എന്നീ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ കേന്ദ്രമായി കട്ടപ്പന സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളുമാണ് ക്രമീകരിച്ചിട്ടുള്ളത്.തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കുമാരമംഗലം, മുട്ടം, ഇടവെട്ടി, കരിങ്കുന്നം, മണക്കാട്, പുറപ്പുഴ എന്നീ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ കേന്ദ്രം തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ യുപി സ്കൂളും അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പെരുവന്താനം, കുമളി, കൊക്കയാർ, പീരുമേട്, ഏലപ്പാറ, വണ്ടിപ്പെരിയാർ എന്നീ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ കേന്ദ്രം പീരുമേട് മരിയഗിരി ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂളും, തൊടുപുഴ മുനിസിപ്പാലിറ്റി വോട്ടെണ്ണൽ കേന്ദ്രം തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂളും, കട്ടപ്പന മുനിസിപ്പാലിറ്റിയുടേത് കട്ടപ്പന ഓശാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലും വോട്ടെണ്ണൽ നടക്കും.

 

Author

Leave a Reply

Your email address will not be published. Required fields are marked *