ശബരിമല സ്വര്‍ണ്ണക്കൊള്ള പാര്‍ലമെന്റില്‍ ഉന്നയിച്ച് കെസി വേണുഗോപാല്‍

Spread the love

സംസ്ഥാന സര്‍ക്കാര്‍ എസ് ഐടിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം.

   

ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. സംസ്ഥാന സര്‍ക്കാര്‍ എസ് ഐടിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച വേണുഗോപാല്‍ കോടതി നിരീക്ഷണത്തില്‍ സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യമാണെന്നും പറഞ്ഞു.

ശ്രീകോവിലിന് മുന്‍പിലുള്ള ധ്വജത്തിലെയും മറ്റും സ്വര്‍ണം ചെമ്പാക്കി മാറ്റി വലിയൊരു കൊള്ളയും വിശ്വാസത്തിന് നേരെയുള്ള കടന്നാക്രമണവുമാണ് ശബരിമലയില്‍ നടന്നിരിക്കുന്നത്. 2019-ല്‍ വിശ്വാസ ലംഘനം നടത്തിയ സംസ്ഥാന സര്‍ക്കാര്‍, ഇപ്പോള്‍ ഈ സ്വര്‍ണക്കൊള്ളയിലെ പ്രതികളെ സംരക്ഷിക്കുകയാണ്. കൂടുതല്‍ പ്രതികള്‍ ഇനിയും പുറത്തുവരാനുണ്ട്. ഹൈക്കോടതിയുടെ ഇടപെടല്‍ കൊണ്ട് മാത്രമാണ് അന്വേഷണം ഇതുവരെയെങ്കിലും നടക്കുന്നത്. എന്നാല്‍ കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പോലും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ഈ സാഹചര്യത്തില്‍ കോടതിയുടെ നിരീക്ഷണത്തിലുള്ള ഒരു ഏജന്‍സി തന്നെ കേസ് അന്വേഷിച്ച് യഥാര്‍ത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരികയും നഷ്ടപ്പെട്ട സ്വര്‍ണം തിരിച്ചുപിടിക്കുകയും വേണമെന്നും കെസി വേണുഗോപാല്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.

 

Author

Leave a Reply

Your email address will not be published. Required fields are marked *