തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ വനിതാ സമാജത്തിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി സൂസൻ തോമസ് (പ്രസിഡന്റ്), സൗമിനി ഫിന്നി,
ജോളി തോമസ്, ഫേബാ ചെറിയാൻ (വൈസ് പ്രസിഡന്റുമാർ), സുജ നൈനാൻ (ജനറൽ സെക്രട്ടറി),
ജെസ്സി എബ്രഹാം, ബ്ലെസി ബിജു, സൂസമ്മ പൊടികുഞ്ഞ്, ജൂബി കുഞ്ഞച്ചൻ (സെക്രട്ടറിമാർ), മറിയാമ്മ ജോയ് (ട്രഷറർ), രജനി സണ്ണി (ജോയിന്റ് ട്രഷറർ), മേഴ്‌സി ഷാജു (പ്രയർ സെക്രട്ടറി), അല്ലി ഷാജി (ലിറ്ററേച്ചർ സെക്രട്ടറി), ജീന ജോർജ് (ചാരിറ്റി സെക്രട്ടറി), ജാൻസി ജോബ് (മീഡിയ സെക്രട്ടറി), സൂസമ്മ അലക്സാണ്ടർ (പ്രോഗ്രാം കോ-ഓർഡിനേറ്റർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. തിരുവല്ല സഭാ ആസ്ഥാനത്ത് നടന്ന ജനറൽ ബോഡി മീറ്റിംഗിന് സഭാ വൈസ് പ്രസിഡന്റ് പാസ്റ്റർ വി.ജെ. തോമസ് നേതൃത്വം നൽകി. രണ്ടു വർഷമാണ് സമിതിയുടെ കാലാവധി.
ഏലിയാമ്മ കോശി മണക്കാല ആണ് അഡ്വൈസറി ബോർഡ് ചെയർപേഴ്സൺ. ഡോ.മോളി എബ്രഹാം ആലുവ അഡ്വൈസറി ബോർഡ് മെമ്പറായി പ്രവർത്തിക്കുന്നു.
പ്രസിഡന്റ് സൂസൻ തോമസ് സഭാ ഇന്റർനാഷണൽ സെക്രട്ടറി പാസ്റ്റർ ജോൺ തോമസിന്റെ സഹധർമ്മിണിയാണ്.