77-മത്‌ കരിയംപ്ലാവ് കൺവൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു

Spread the love

WME ദൈവസഭകളുടെ 77-മത്‌ ദേശീയ ജനറൽ കൺവൻഷൻ 2026 ജനുവരി 05 മുതൽ 11 വരെ കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ നടക്കും. എല്ലാ ദിവസവും 5:30 PM മുതൽ 9 വരെ സുവിശേഷ പ്രഭാഷണവും ആരാധനയും നടക്കും. രാവിലെ 8-ന് ബൈബിൾ സ്റ്റഡി, 10-12 വരെ പൊതുയോഗം എന്നിവ ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളിൽ സംസ്ഥാന യുവജന സമ്മേളനം, സൺഡേ സ്‌കൂൾ സമ്മേളനം, സംസ്ഥാന സഹോദരി സമ്മേളനം, മിഷനറി സമ്മേളനം, ബൈബിൾ കോളേജ് ഗ്രേഡുവേഷൻ, ഓർഡിനേഷൻ, പെന്തെക്കോസ്ത് ഐക്യസമ്മേളനം, സ്നാനശുശ്രൂഷ, കർത്തൃമേശ എന്നിവ നടക്കും.

WME ജനറൽ പ്രസിഡന്റ പാസ്റ്റർ ഡോക്ടർ ഒ. എം. രാജുക്കുട്ടി ഉദ്‌ഘാടനം ചെയ്യുന്ന കൺവൻഷന്റെ വിവിധ സമ്മേളനങ്ങളിൽ ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമുള്ള പ്രശസ്തരായ കർത്തൃദാസന്മാർ ദൈവവചനം പ്രസംഗിക്കും. കൺവൻഷൻ സംഗീത വിഭാഗമായ സെലെസ്റ്റിയൽ റിഥം ബാൻഡ് (Celestial Rhythm Band) ആരാധനക്ക് നേതൃത്വം നൽകും. ഇന്ത്യയിൽനിന്നും, ഗൾഫ്, അമേരിക്ക എന്നിവിടങ്ങളിൽനിന്നും ദൈവജനം സംബന്ധിക്കും. ഞായറാഴ്ച സംയുക്ത ആരാധനയോടും കർത്തൃമേശയോടുംകൂടെ കൺവൻഷൻ സമാപിക്കും.

Reporter ; cp

Author

Leave a Reply

Your email address will not be published. Required fields are marked *