ക്രൈസ്‌തവരോടുള്ള അതിക്രമങ്ങൾ 500 ശതമാനം കൂടിയെന്ന് റിപ്പോർട്ട്

Spread the love

ന്യൂഡൽഹി: രാജ്യത്ത് പത്തുവർഷത്തിനിടെ ക്രൈസ്‌തവവിഭാഗങ്ങളോടുള്ള ആക മണങ്ങൾ 500 ശതമാനം വർധിച്ചെന്ന് ക്രൈസ്‌തവ അവകാശ സംഘടനയായ കൺ സേൺഡ് ക്രിസ്‌ത്യൻ സിറ്റിസൺസ് ഓഫ് ഇന്ത്യ 2014-ൽ 130 അക്രമ സംഭവങ്ങളു ണ്ടായിരുന്നത് 2024-ൽ 843 അതിക്രമങ്ങളായി വർധിച്ചെന്ന് സംഘടന ഡൽഹിയിൽ പത്രസമ്മേളനത്തിൽ ആരോപിച്ചു.

വിവിധ സംസ്ഥാനങ്ങളിലായി 12 വർഷത്തിൽ ക്രൈസ്‌തവർക്കുനേരേ 4,059 അതിക്രമ സംഭവങ്ങളുണ്ടായി ഈ വർഷം സെപ്റ്റംബർ വരെ 579 അതിക്രമങ്ങ മുണ്ടായി. അതിൽ 39 എണ്ണത്തിൽ മാത്രമേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെ യിട്ടുള്ളൂ. 2014-2018 കാലയളവിൽ 1052 അക്രമങ്ങളാണുണ്ടായിരുന്നത്. 2019-22 കാലയളവിൽ 62 ശതമാനം വർധനയോടെ 1,711 അക്രമങ്ങളുണ്ടായി.

2023 മുതൽ 2025 വരെയുള്ള കാലയളവിൽ വീണ്ടും 28 ശതമാനം വർധനയു ണ്ടായി. 2,190 അക്രമസംഭവങ്ങളാണ് ഈ കാലയളവിലുണ്ടായതെന്നും സംഘടന ആരോപിച്ചു. കൂടുതൽ സംഘർഷങ്ങളുള്ള യൂപി, ഛത്തീസ്‌ഗഢ്, തമിഴ്‌നാട്, കർ ണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ക്രൈസ്‌തവർക്കുനേരേയുള്ളതിൽ 76.9 ശതമാനം അതിക്രമങ്ങളും അതിൽത്തന്നെ 31 ശതമാനം അക്രമങ്ങൾ യുപിയിലും 22 ശതമാനം അക്രമങ്ങൾ ഛത്തിസ്ഗഢിലുമാണന്നും സംഘടന പത്രസമ്മേളന ത്തിൽ പറഞ്ഞു. നവംബർ 29ന് ദേശീയ ക്രൈസ്‌തവസമ്മേളനം 2025 ഡൽഹി ജന്തർമന്തറിൽ സംഘടിപ്പിക്കുമെന്നും കൺസേൺഡ് ക്രിസ്‌ത്യൻ സിറ്റിസൺസ് ഓഫ് ഇന്ത്യ കൺവീനർ എ.സി. മൈക്കിൾ അറിയിച്ചു.

Reporter : M.O.I

Author

Leave a Reply

Your email address will not be published. Required fields are marked *