പാനൂരിൽ സി.പി.എം ക്രിമിനലുകൾ നടത്തുന്ന അക്രമത്തിൽ പ്രതിപക്ഷ നേതാവ് എറണാകുളത്ത് നൽകിയ പ്രതികരണം (13/12/2025).
ആയുധവുമായി കോൺഗ്രസിനെയും യു.ഡി.എഫിനെയും തോൽപ്പിക്കാമെന്ന് സി.പി.എം കരുതേണ്ട; അണികളോട് ആയുധം താഴെ വയ്ക്കാൻ മുഖ്യമന്ത്രി പറയണം: ഇനിയും ഞങ്ങളുടെ പ്രവർത്തകരെ ആക്രമിച്ചാൽ തിരിച്ചടിക്കും; കുറ്റവാളികൾക്കെതിരെ പൊലീസ് നടപടി എടുത്തേ മതിയാകൂ.
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സി.പി.എം വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ മുഖംമൂടി ധരിച്ചെത്തിയ സി.പി.എം സംഘം കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റായ റിട്ടയേർഡ് അധ്യാപകനെയും യു.ഡി.എഫ് സ്ഥാനാർത്ഥിയെയും ആക്രമിച്ചു. പരാജയത്തിന് പിന്നാലെ പാനൂരിൽ വീണ്ടും ആക്രമണമുണ്ടായി. ഇതിനൊക്കെ സി.പി.എമ്മിന് ശക്തമായ തിരിച്ചടി കിട്ടും. അക്രമം കൊണ്ട് കോൺഗ്രസിനെയോ യു.ഡി.എഫിനെയോ തകർക്കാമെന്നു കരുതേണ്ട. ഇനിയും ഞങ്ങളുടെ പ്രവർത്തകരെ ആക്രമിച്ചാൽ തിരിച്ചടി നൽകും. ആയുധം താഴെ വയ്ക്കാൻ സി.പി.എം തയാറാകണം.
കേരളത്തിലെ ജനങ്ങൾ ഏറ്റവും കൂടുതൽ വെറുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായി സി.പി.എം ഇപ്പോൾ മാറി. ആയുധവുമായി കോൺഗ്രസിനെയും യു.ഡി.എഫിനെയും തോൽപ്പിക്കാമെന്ന് സി.പി.എം കരുതേണ്ട. അണികളോട് ആയുധം താഴെ വയ്ക്കാൻ മുഖ്യമന്ത്രി പറയണം. മുഖ്യമന്ത്രിയുടെ ജില്ലയിലെ അണികളാണ് ഈ തോന്ന്യാസം ചെയ്യുന്നത്. ആദ്യന്തര വകുപ്പിൻ്റെ കൂടി ചുമതലയുള്ള ആളാണ് മുഖ്യമന്ത്രിയെന്നത് മറക്കരുത്. കുറ്റവാളികൾക്കെതിരെ പൊലീസ് നടപടി എടുത്തേ മതിയാകൂ.
