യുഡിഎഫ് നേടിയത് വിലയിരുത്തിയതിനേക്കാള്‍ വലിയ വിജയം, ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചെന്ന് എംഎം ഹസന്‍

Spread the love

മുന്‍ കെപിസിസി പ്രസിഡന്റ എംഎം ഹസന്‍ തിരുവനന്തപുരത്ത് നല്‍കിയ പ്രതികരണം:13.12.25

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയത് വിലയിരുത്തിയതിനേക്കാള്‍ വലിയ വിജയമാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍. കേരള സര്‍ക്കാറിനെതിരെയുള്ള ഭരണവിരുദ്ധ വികാരം ശക്തമായി പ്രതിഫലിച്ചു. കഴിഞ്ഞ തവണ എല്ലായിടത്തും എല്‍ഡിഎഫിന് വിജയിച്ചതെങ്കിള്‍ ഇപ്പോള്‍ അങ്ങനെയല്ല.എവിടെയാണ് എല്‍ഡിഎഫിന് പിഴച്ചതെന്ന് അവര്‍ ആത്മപരിശോധന നടത്തണം. ശബരിമല പ്രശ്‌നത്തില്‍ ജനങ്ങള്‍ ശക്തമായി പ്രതികരിച്ചു. മുഖ്യമന്ത്രി നടത്തിയ വിലകുറഞ്ഞ പ്രതികരണങ്ങള്‍ എല്‍ഡിഎഫിന് തിരിച്ചടിയായിട്ടുണ്ട്. സ്ത്രീലംബടന്മാരെയും ലൈംഗിക അപവാദ കേസുകളിലെ പ്രതികളെയും സ്വന്തം ചിറകിനടയില്‍ ഒളിപ്പിച്ചിരുത്തിയ മുഖ്യമന്ത്രിയുടെ യുഡിഎഫിനെതിരായ പരാമര്‍ശം പൊതുസമൂഹം അംഗീകരിക്കുന്നില്ലെന്നതിന് തെളിവാണ് തെരഞ്ഞെടുപ്പ് ഫലം.

തിരുവനന്തപുരത്ത് എല്‍ഡിഎഫും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ട്.സിപിഎമ്മിന്റെ സീറ്റുകള്‍ കുറഞ്ഞപ്പോള്‍ യുഡിഎഫ് കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് നില ഇരട്ടിയായി വര്‍ധിപ്പിച്ചു. സിപിഎം ബിജെപി അന്തര്‍ധാരയാണ് അവരുടെ സീറ്റുകള്‍ നഷ്ടപെടാനുള്ള കാരണം. ശബരിമല വിഷയത്തോട് ബിജെപി നിശബ്ദത പാലിച്ചപ്പോള്‍ സിപിഎം ലൈംഗിക അപവാദങ്ങള്‍ പ്രചരിപ്പിച്ചാണ് വോട്ട് പിടിക്കാന്‍ ശ്രമിച്ചത്. ശബരിമല വിഷയം ബിജെപി ഉയര്‍ത്താതിരുന്നത് സിപിഎമ്മുമായുള്ള ധാരാണയുടെ പുറത്താണ്. തിരുവനന്തപുരം നഗരത്തില്‍ വലിയ അപകടം ഉണ്ടാവാന്‍ പോവുകയാണ്. അതിന്റെ തുടക്കമാണ് ബിജെപിയുടെ ഭരണം ഉണ്ടാക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *