മാഗ് (MAGH) തെരഞ്ഞെടുപ്പിൽ ‘ടീം യുണൈറ്റഡിന്’ ചരിത്ര വിജയം; റോയി മാത്യു പ്രസിഡന്റ്

Spread the love

അജു വാരിക്കാട് – ജീമോൻ റാന്നി ടീം

ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) 2026-27 ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ‘ടീം യുണൈറ്റഡ്’ പാനലിന് ചരിത്ര വിജയം. പ്രസിഡന്റ്, ട്രസ്റ്റി ബോർഡ്, എക്സിക്യൂട്ടീവ് കമ്മിറ്റി, ബോർഡ് ഓഫ് ഡയറക്ടേഴ്സ് തുടങ്ങി എല്ലാ സീറ്റുകളിലും ടീം യുണൈറ്റഡ് സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച റോയി സി. മാത്യു 1509 വോട്ടുകൾ നേടി ഉജ്ജ്വല വിജയം കരസ്ഥമാക്കി. എതിർ സ്ഥാനാർത്ഥിയായ ചാക്കോ പി. തോമസിന് 836 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

ട്രസ്റ്റി ബോർഡ് & എക്സിക്യൂട്ടീവ് കമ്മിറ്റി ഫലങ്ങൾ:
ട്രസ്റ്റി ബോർഡ്: ക്ലാരമ്മ മാത്യൂസ് (1593 വോട്ടുകൾ) വിജയിച്ചു. (എതിരാളി ജോസഫ് മത്തായി ഒലിക്കൻ – 715 വോട്ടുകൾ).

വനിതാ പ്രതിനിധികൾ (Women’s Representatives): അമ്പിളി ആന്റണി (1514 വോട്ടുകൾ), അനില സന്ദീപ് (1367 വോട്ടുകൾ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

യൂത്ത് റെപ്രസെന്റേറ്റീവ്: മൈക്കിൾ ജോയ് (1307 വോട്ടുകൾ) വിജയിച്ചു. (എതിരാളി ഡോ. നവീൻ പാത്തിയിൽ – 1013 വോട്ടുകൾ).

ബോർഡ് ഓഫ് ഡയറക്ടേഴ്സ് (Top 11):
ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്കുള്ള 11 സീറ്റുകളിലും ടീം യുണൈറ്റഡ് തൂത്തുവാരി. 1582 വോട്ടുകൾ നേടി ഷിനു എബ്രഹാം ആണ് ഏറ്റവും കൂടുതൽ വോട്ടുകൾ കരസ്ഥമാക്കിയത്.
വിജയിച്ച ബോർഡ് അംഗങ്ങളും അവർക്ക് ലഭിച്ച വോട്ടുകളും താഴെ പറയുന്നവയാണ്:
ഷിനു എബ്രഹാം: 1582
ജീവൻ സൈമൺ: 1574
വിനോദ് ചെറിയാൻ: 1551
മാത്യു തോമസ് (സന്തോഷ് ആറ്റുപുറം): 1499
ഡോ. സുബിൻ ബാലകൃഷ്ണൻ: 1494
ജിൻസ് മാത്യു: 1462
സാജൻ ജോൺ: 1431
ബനീജ ചെറു: 1422
ഡെന്നീസ് മാത്യു: 1268
ബിജു ശിവൻ: 1266
സുനിൽ തങ്കപ്പൻ: 1251
എതിർ പാനലായ ‘ടീം ഹാർമണി’യുടെ സ്ഥാനാർത്ഥികളേക്കാൾ ബഹുദൂരം മുന്നിലെത്തിയാണ് ടീം യുണൈറ്റഡ് സ്ഥാനാർത്ഥികൾ വിജയം ഉറപ്പിച്ചത്. ഹൂസ്റ്റണിലെ മലയാളി സമൂഹം ടീം യുണൈറ്റഡിന്റെ വികസന നയങ്ങളെയും നേതൃത്വത്തെയും പൂർണ്ണമായി അംഗീകരിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *