
ചരിത്രം വെട്ടിമാറ്റി ദേശീയ നേതാക്കളെ തമസ്‌കരിക്കുകയെന്നത് അധികാരത്തില്‍ വന്നത് മുതല്‍ ബിജെപിയുടെ അണ്ടജയാണ്.
പേരുമാറ്റ പ്രക്രിയയിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് കേന്ദ്രസർക്കാർ. ഗാന്ധി സ്മരണകളെ ബിജെപി എത്രത്തോളം ഭയക്കുന്നുയെന്നതിന്റെ തെളിവാണ് ഇത്തരം പുനഃനാമകരണം. ഇന്ത്യയുടെ ആത്മാവിൽ അലിഞ്ഞുചേർന്ന രാഷ്ട്രപിതാവിന്റെ പേര് ബിജെപിക്ക് എത്ര ശ്രമിച്ചാലും തേച്ചുമാച്ചുകളയാൻ കഴിയില്ല.ഈ പദ്ധതിയോട് സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ സംസ്ഥാനങ്ങൾക്കുള്ള വേതനം കൃത്യസമയത്ത് നൽകണം. അതോടൊപ്പം 100 ദിവസം തൊഴിലുറപ്പ് എന്നത് 150 ദിവസമായി ഉയർത്തി പദ്ധതി മെച്ചപ്പെടുത്തണം. തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ നാളിതുവരെ സ്വീകരിച്ചത്. ഫണ്ട് ചെലവാക്കുന്നതിൽ നിയന്ത്രണം സർക്കാർ കൊണ്ടുവന്നിരുന്നു. തൊഴിൽ ദിനങ്ങൾ കുറച്ചു.സാമ്പത്തിക വർഷത്തിൽ ചെലവാക്കാവുന്ന പദ്ധതി വീത തുക 60% ആക്കി. മോദി സർക്കാർ ഓരോ ബജറ്റിലും ഈ പദ്ധതിക്കായി അനുവദിക്കുന്ന തുക ഘട്ടം ഘട്ടമായി വെട്ടി കുറച്ചെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.