‘സീസൺ ഓഫ് ഗിഫ്റ്റിംഗ്’ , ജോയ്ആലുക്കാസിൽ വർഷാവസാന ഓഫർ ഫെസ്റ്റിവെൽ

Spread the love

കൊച്ചി : ആഭരണ രംഗത്ത് അറുപത് വർഷത്തെ പാരമ്പര്യമുള്ള ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിൽ വർഷാവസാന ഓഫർ ഫെസ്റ്റിവെൽ ‘സീസൺ ഓഫ് ഗിഫ്റ്റിംഗ്’ ആരംഭിച്ചു. രാജ്യത്തുടനീളമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളിൽ ജനുവരി 4 വരെയാണ് ഓഫർ. ഓഫർ പ്രകാരം, പഴയ സ്വർണാഭരണങ്ങൾ മാറ്റിവാങ്ങുമ്പോൾ ഗ്രാമിന് 250 രൂപ അധികമായി ലഭിക്കും. ഡയമണ്ട്, അൺ കട്ട് ഡയമണ്ട് എന്നിവയുടെ മൂല്യത്തിൽ ഫ്ലാറ്റ് 25 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. വിവാഹ, ഉത്സവ സീസണുകളോടനുബന്ധിച്ച് ഉപഭോകതാക്കൾക്ക് മികച്ച ആഭരണങ്ങൾ കരസ്ഥമാക്കാനുള്ള അവസരമാണ് ‘സീസൺ ഓഫ് ഗിഫ്റ്റിംഗ്’. രാജ്യമുടനീളമുള്ള ജോയ്ആലുക്കാസിന്റെ എല്ലാ റീട്ടെയിൽ ശൃംഖലകളിലും ഈ ഓഫർ ലഭ്യമാണ്.
രാജ്യമുടനീളമുള്ള ഉപഭോക്താക്കളിൽനിന്നും ലഭിക്കുന്ന അചഞ്ചലമായ വിശ്വാസത്തിനും സ്നേഹത്തിനും കൃതജ്ഞത അറിയിക്കുന്നതിന്റെ ഭാഗമായാണ് ‘സീസൺ ഓഫ് ഗിഫ്റ്റിംഗ്’ ക്യാംപെയ്ൻ ഒരുക്കുന്നതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു. മനുഷ്യ ബന്ധങ്ങളെയും വികാരങ്ങളെയും ആഘോഷിക്കുന്നതിനുള്ള പ്രതീകമായാണ് ആഭരണങ്ങളെ ആളുകൾ കാണുന്നത്. ജോയ്ആലുക്കാസ് ഷോറൂമുകൾ സന്ദർശിക്കുന്ന ഓരോ ഉപഭോക്താക്കൾക്കും മനസുനിറയെ സന്തോഷം ലഭിക്കാനും മറക്കാനാവാത്ത ഷോപ്പിംഗ് അനുഭവം സാധ്യമാക്കാനുമാണ് ഇത്തരമൊരു എക്സ്ക്ലുസീവ് ഓഫർ നൽകുന്നതെന്നും ഡോ. ജോയ് ആലുക്കാസ് കൂട്ടിച്ചേർത്തു. ആഗോള ഗുണനിലവാര മാനദണ്ഡങ്ങൾക്ക് അനുസൃതമായ രത്‌നക്കല്ലുകൾ ഉപയോഗിച്ച് നിർമിക്കുന്നവയാണ് ജോയ്ആലുക്കാസിലെ ഡയമണ്ട്, അൺ കട്ട് ഡയമണ്ട് ആഭരണങ്ങൾ. കൂടാതെ ഓരോ ആഭരണങ്ങൾക്കും കൃത്യമായ സർട്ടിഫിക്കേഷനും നൽകിയിട്ടുണ്ട്. ആഭരണങ്ങളെക്കുറിച്ചും മികച്ച ഷോപ്പിംഗ് അനുഭവങ്ങൾക്കും ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ വിദഗ്ധ ജീവനക്കാരുടെ വില്പന, വില്പനാനന്തര സേവനങ്ങൾ ലഭ്യമാണ്. ഡിസംബർ 12ന് ആരംഭിച്ച ഓഫർ 2026 ജനുവരി 4ന് അവസാനിക്കുമെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് അറിയിച്ചു.

Julie John

Author

Leave a Reply

Your email address will not be published. Required fields are marked *