
തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി സര്‍ക്കാരിന്റെ അഴിമതിക്കും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അക്രമ രാഷ്ട്രീയത്തിനും എതിരാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ആയുധം താഴെവയ്ക്കാന്‍ സിപിഎം തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.

രാഷ്ട്രപിതാവിന്റെയും ഇന്ദിരാഗാന്ധിയുടെയും സ്തൂപം തല്ലിത്തകര്‍ത്തും രാഷ്ട്രീയ എതിരാളികളെ കായികമായി ആക്രമിച്ചും സിപിഎം നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്.വോട്ടെടുപ്പ് ദിവസം ആരംഭിച്ച ആക്രമ പരമ്പര ഇപ്പോഴും തുടരുകയാണ്. മുഖ്യമന്ത്രിയുടെ നാട്ടില്‍ സിപിഎം പ്രവര്‍ത്തകന് കൈപ്പത്തി നഷ്ടപ്പെട്ടത് സ്‌ഫോടക വസ്തു കൈകാര്യം ചെയ്യുന്നതിനിടെയാണ്. പരാജയത്തില്‍ വിറളിപൂണ്ട സിപിഎം നാടാകെ അക്രമം അഴിച്ചുവിടാന്‍ വേണ്ടി വ്യാപകമായി 
ബോംബ് നിര്‍മ്മാണവും നടത്തുന്നു.ജനാധിപത്യത്തിന്റെ അന്തസ്സ് ഉയര്‍ത്തിപിടിക്കുന്ന ജനവിധി അംഗീകരിക്കണം. സിപിഎം അക്രമം ഉപേക്ഷിക്കണം.അക്രമവും ഭരണ ദുസ്വാധീനവും കൊണ്ട് ജനാധിപത്യത്തെ അട്ടിമറിക്കാമെന്ന് സിപിഎം കരുതേണ്ട.തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎം നടന്ന അക്രമങ്ങള്‍ അപലപനീയമാണ്.
അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന സിപിഎം ശൈലി കേരളത്തിന് അപമാനമാണ്. രാഷ്ട്രീയ എതിരാളികളെ കയ്യൂക്കിലൂടെ നേരിടുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലിയാണ്. അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിക്കാരെ സിപിഎമ്മും പോലീസും സംരക്ഷിക്കുകയാണ്. സ്വന്തം പാര്‍ട്ടിയിലെ ക്രിമിനലുകളെ അടക്കി നിര്‍ത്താന്‍ ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി തയ്യാറാകണം. അക്രമത്തിലൂടെയും പ്രകോപനപരമായ ഭീഷണിപ്പെടുത്തലിലൂടെയും കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.