വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ – രമേശ് ചെന്നിത്തല

Spread the love

സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി.

തിരുവനന്തപുരം: വിസി നിയമനത്തില്‍ ഗവര്‍ണറുടെ തീരുമാനം കേരളമുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിച്ചതോടെ കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത ഒരു കോമഡി ഷോയ്ക്ക് അവസാനമായിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. സാങ്കേതിക സര്‍വകലാശാല വിസിയായി സിസാ തോമസിനെയും ഡിജിറ്റല്‍ സര്‍ലകലാശാല വിസിയായി സജി ഗോപിനാഥിനെയും ഇരുകൂട്ടരും അംഗീകരിക്കുകയായിരുന്നു. സുപ്രീം കോടതി അന്തിമ തീരുമാനമെടുക്കാനിരിക്കെവയാണ് ഇരുവരും പേരുകള്‍ അംഗീകരിച്ചത്. ഇനി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി രണ്ടു ഗവര്‍ണര്‍മാരുടെ കാലയളവില്‍ നടന്ന ചക്കളത്തിപോരാട്ടത്തിന് സര്‍ക്കാരും ഗവര്‍ണറും മറുപടി പറയണം. ഇരുകൂട്ടരുടെയും അന്തര്‍ധാര വീണ്ടും ജനങ്ങള്‍ക്കു ബോധ്യപ്പെട്ടിരിക്കുന്നു. ഈ രണ്ടു കൂട്ടരുടെയും ഈ ഷോ കാരണം പതിനായിരക്കണക്കിന് വ്ദ്യാര്‍ഥികളുടെ ഭാവിയാണ് അവതാളത്തിലായത്. കേരളത്തില്‍ നിന്ന് വന്‍തോതില്‍ വിദ്യാര്‍ഥികള്‍ വിദേശ സര്‍വകലാശാലകളിലേക്കു കുടിയേറാനുള്ള കാരണങ്ങളിലൊന്നും ഇതായിരുന്നു.

ദശലക്ഷക്കണക്കിന് രൂപ മുടക്കിയാണ് കേരളസര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക് കേസ് എത്തിച്ചത്. കേരളത്തിലെ ജനങ്ങളുടെ പൈസയാണ് വെറുതെ കളഞ്ഞത്. ഇത് എന്തിനുവേണ്ടിയായിരുന്നു എന്ന കാര്യവും സര്‍ക്കാര്‍ വ്യക്തമാക്കണം.

കേരളത്തില്‍ എപ്പോഴൊക്കെ സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്നോ അപ്പോഴൊക്കെ ജനശ്രദ്ധ തിരിച്ചു വിടാന്‍ ചക്കളത്തിപോരാട്ടവുമായി ഗവര്‍ണര്‍ എത്തുന്നതായിരുന്നു സ്ഥിരം പാറ്റേണ്‍. എസ്.എഫ്‌ഐ എന്ന വിദ്യാര്‍ഥി സംഘടനയായിരുന്നു ഈ കോമഡി ഷോയിലെ സ്ഥിരം തല്ലുകൊള്ളികള്‍. എന്തായാലും ആ കോമഡി ഷോ അവസാനിച്ചു. അന്തര്‍ധാര വെളിവായി – രമേശ് ചെന്നിത്തല പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *