
കൊച്ചി: ഇന്ത്യയിലെ സിമന്റ് നിർമ്മാണ കമ്പനികളുടെ ഉന്നത സംഘടനയായ സിമന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ (സിഎംഎ) പുതിയ പ്രസിഡന്റായി ജെഎസ്ഡബ്ല്യു സിമന്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ പാർത്ത് ജിൻഡാലിനെ തിരഞ്ഞെടുത്തു. ജെ കെ സിമന്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ രാഘവ്പത് സിംഘാനിയ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച ചേർന്ന അസോസിയേഷന്റെ വാർഷിക പൊതുയോഗത്തിൽ ഏകകണ്ഠമായാണ് ഇരുവരെയും തിരഞ്ഞെടുത്തത്. സിഎംഎയുടെ 60 വർഷത്തെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് പാർത്ത് ജിൻഡാൽ. ഇന്ത്യൻ സിമന്റ് വ്യവസായം നേരിടുന്ന പ്രധാന വെല്ലുവിളികൾ തരണംചെയുന്നതിന് പുതിയ ഊർജവും വ്യക്തമായ കാഴ്ചപ്പാടും നൽകാൻ അദ്ദേഹത്തിന് കഴിയുമെന്ന് സിഎംഎ അംഗങ്ങൾ പ്രതീക്ഷ പ്രകടിപ്പിച്ചു.
Anu Maria Thomas