സ്വവർഗ വിവാഹം: സുപ്രീം കോടതി വിധി റദ്ദാക്കണമെന്ന് യുഎസ് ജഡ്ജി

Spread the love

ടെക്സസ്  : അമേരിക്കയിൽ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകിയ 2015-ലെ സുപ്രീം കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടെക്സസിലെ ജഡ്ജി ഡയാൻ ഹെൻസ്‌ലി ഫെഡറൽ കോടതിയിൽ ഹർജി നൽകി. തന്റെ മതപരമായ വിശ്വാസങ്ങൾ ചൂണ്ടിക്കാട്ടി സമവർഗ വിവാഹങ്ങൾ നടത്തിക്കൊടുക്കാൻ ഇവർ വിസമ്മതിച്ചിരുന്നു.

തെരഞ്ഞെടുക്കപ്പെടാത്ത ജഡ്ജിമാർ ഭരണഘടനാ വിരുദ്ധമായാണ് ഇത്തരം ഒരു അവകാശം സൃഷ്ടിച്ചതെന്നും, വിവാഹം സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് വിട്ടുനൽകണമെന്നും ഹർജിയിൽ പറയുന്നു.

സമവർഗ വിവാഹം നടത്താൻ വിസമ്മതിച്ചതിന് 2019-ൽ ഹെൻസ്‌ലിക്ക് ഔദ്യോഗികമായി താക്കീത് ലഭിച്ചിരുന്നു. ഇത് തന്റെ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് ഇവർ വാദിക്കുന്നു.

ഗർഭഛിദ്രത്തിനുള്ള അവകാശം റദ്ദാക്കിയതുപോലെ, സമവർഗ വിവാഹത്തിനുള്ള അവകാശവും ഇല്ലാതാക്കാനാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രശസ്ത യാഥാസ്ഥിതിക അഭിഭാഷകൻ ജോനാഥൻ മിച്ചൽ ആണ് ഇവർക്ക് വേണ്ടി ഹാജരാകുന്നത്.

ഈ കേസ് ഭാവിയിൽ വീണ്ടും അമേരിക്കൻ സുപ്രീം കോടതിയുടെ പരിഗണനയിൽ എത്തിയേക്കാം എന്നാണ് സൂചനകൾ.

 

Author

Leave a Reply

Your email address will not be published. Required fields are marked *