അധികാരത്തിന് മുന്നിൽ മുട്ടുമടക്കാതെ സത്യം വിളിച്ചുപറയുക എന്നത് ഓരോ സാംസ്‌കാരിക പ്രവർത്തകന്റെയും ചരിത്രപരമായ ദൗത്യമാണ് : മുഖ്യമന്ത്രി പിണറായി വിജയന്‍

Spread the love

   

രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ സാംസ്‌കാരിക പ്രവർത്തകരും എഴുത്തുകാരും ചിന്തകരും അണിനിരന്ന സാംസ്‌കാരിക കോൺഗ്രസ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും മുൻപെങ്ങുമില്ലാത്തവിധം വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വർഗീയ ശക്തികൾ നമ്മുടെ ഐക്യത്തെ തകർക്കാൻ ശ്രമിക്കുമ്പോൾ, അതിനെതിരെയുള്ള ഏറ്റവും ശക്തമായ പ്രതിരോധമായി മാറുകയാണ് ഈ സംഗമം. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യവും പുരോഗമന ചിന്തകളും ഉയർത്തിപ്പിടിച്ചുകൊണ്ട്, വിഭജന രാഷ്ട്രീയത്തിനെതിരെ രാജ്യത്തിന് കരുത്തുറ്റ സന്ദേശം നൽകാൻ നമുക്ക് സാധിക്കണം.
​സാംസ്‌കാരിക സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരം തകർക്കാനും എഴുത്തുകാരെയും ചിന്തകരെയും നിശബ്ദരാക്കാനും നടക്കുന്ന നീക്കങ്ങൾ ജനാധിപത്യത്തിന് വലിയ ഭീഷണിയാണ്.

അധികാരത്തിന് മുന്നിൽ മുട്ടുമടക്കാതെ സത്യം വിളിച്ചുപറയുക എന്നത് ഓരോ സാംസ്‌കാരിക പ്രവർത്തകന്റെയും ചരിത്രപരമായ ദൗത്യമാണ്.

നിശബ്ദത പാലിക്കുന്നത് അനീതിക്ക് കൂട്ടുനിൽക്കുന്നതിന് തുല്യമാണെന്ന് തിരിച്ചറിഞ്ഞ്, ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കാൻ നമുക്ക് ഒരേ മനസ്സോടെ ഒന്നിച്ചുനിൽക്കാം.

Author

Leave a Reply

Your email address will not be published. Required fields are marked *