സീറോ മലബാർ കൺവെൻഷൻ 2026: കിക്കോഫിന് പെയർലാൻഡിലും ഉജ്ജ്വല സ്വീകരണം; വിശ്വാസസമൂഹം ആവേശത്തിൽ : മാർട്ടിൻ വിലങ്ങോലിൽ

Spread the love

   

പെയർലാൻഡ് / ഹൂസ്റ്റൺ : സീറോ മലബാർ രൂപതയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കൺവെൻഷന്റെ കിക്കോഫ് ടെക്സാസിലെ പെയർലാൻഡ് സെൻറ് മേരീസ് ദേവാലയത്തിൽ ആവേശപൂർവ്വം നടന്നു. ഇടവകയിൽ നടന്ന ചടങ്ങുകൾക്ക് ഫാ. മെൽവിൻ പോൾ നേതൃത്വം നൽകി.

കൺവെൻഷന്റെ വിശദാംശങ്ങൾ പങ്കുവെക്കാനും പ്രചാരണത്തിനുമായി എത്തിയ കൺവെൻഷൻ ടീമിനെ ഇടവക വികാരി ഫാ. വർഗീസ് ജോർജ് കുന്നത്തിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ഹൃദ്യമായി സ്വീകരിച്ചു. അപ്പച്ചൻ തൊട്ടാട്ടുശ്ശേരിൽ, സിബി മുണ്ടനാട്ട്, ബെന്നിച്ചൻ ചാക്കോ, ജോർജ് ഫിലിപ്പ് എന്നിവർ കിക്കോഫ് ചടങ്ങുകൾക്ക് ചുക്കാൻ പിടിച്ചു.

രൂപതയുടെ പ്രഥമ ഇടയൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലി കൂടി ആഘോഷിക്കുന്ന കൺവെൻഷന്റെ പ്രത്യേകതകൾ ഭാരവാഹികൾ ചടങ്ങിൽ വിശദീകരിച്ചു. കൺവെൻഷൻ ഫസിലിറ്റി ചെയർമാൻ ജോണി വടുക്കുംചേരി, ബിസിനസ് മാർക്കറ്റിംഗ് കോർഡിനേറ്റർ സന്തോഷ് കാട്ടൂക്കാരൻ എന്നിവർ പരിപാടിയുടെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുകയും ഏവരെയും ചിക്കാഗോയിലേക്ക് ക്ഷണിക്കുകയും ചെയ്തു. നേരിട്ടുള്ള സന്ദർശനങ്ങളിലൂടെയും ആശയവിനിമയങ്ങളിലൂടെയും കൺവെൻഷനെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത് ഏറെ സ്വാഗതാർഹമാണെന്ന് ഇടവക വികാരിയും കൺവെൻഷൻ പ്രതിനിധികളും അഭിപ്രായപ്പെട്ടു.

ആത്മീയ സാംസ്കാരിക സംഗമത്തിന് ചിക്കാഗോ വേദിയാകുന്നു

2026 ജൂലൈ 9 മുതൽ 12 വരെ ചിക്കാഗോ നഗരഹൃദയത്തിലെ വിഖ്യാതമായ മക്കോർമിക് പ്ലേസിലും അനുബന്ധ ഹോട്ടലുകളിലുമായാണ് ഈ ബൃഹത്തായ സംഗമം നടക്കുന്നത്. വിശ്വാസ സംരക്ഷണത്തിനും ആത്മീയ വളർച്ചയ്ക്കും സൗഹൃദങ്ങൾ പുതുക്കുന്നതിനും വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൺവെൻഷൻ വിഭാവനം ചെയ്തിരിക്കുന്നത്. വിവിധ ഇടവകകളിൽ നേരിട്ട് സന്ദർശനം നടത്തി രജിസ്ട്രേഷൻ നടപടികളും കൺവെൻഷന്റെ രൂപരേഖയും ജനങ്ങൾക്ക് പരിചയപ്പെടുത്തി വരികയാണ് കൺവെൻഷൻ ടീം എന്ന് കൺവൻഷൻ സെക്രട്ടറി ബീന വള്ളിക്കളം അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *