കാർഡമം ഓക്ഷൻഡോട്ട് കോമിന്റെ ഏലം ഡീലർ ലൈസൻസ് റദ്ദാക്കി സ്‌പൈസസ് ബോർഡ്

Spread the love

കൊച്ചി: തുടർച്ചയായ മുന്നറിയിപ്പുകള്‍ക്ക് ശേഷവും 1987 ലെ ഏലം (മാർക്കറ്റിംഗ് & ലൈസൻസിംഗ്) ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കാർഡമം ഓക്ഷൻസ ഡോട്ട് കോമിന്റെ ഏലം ഡീലർ ലൈസൻസ് റദ്ദാക്കി സ്പൈസസ് ബോർഡ്. 2025 നവംബർ 27 മുതൽ ആണ് ഡീലർ ലൈസൻസ് റദ്ദാക്കിയിരിക്കുന്നത്.

ഏലം ലൈസൻസിംഗ് ആൻഡ് മാർക്കറ്റിംഗ് (CLM) നിയമങ്ങൾ അനുസരിച്ച്, രജിസ്റ്റർ ചെയ്ത ഡീലർമാർക്ക് മാത്രമേ രജിസ്റ്റർ ചെയ്ത കർഷകരിൽ നിന്നും എസ്റ്റേറ്റ് ഉടമകളിൽ നിന്നും ഏലം വാങ്ങാനും ഏലം ലേല സംവിധാനത്തിൽ പങ്കെടുക്കാനും അനുവാദമുള്ളൂ.

ലൈസൻസ് റദ്ദാക്കിയതോടെ, കാർഡമം ഓക്ഷൻ ഡോട്ട് കോമിന് ഇനി ഏലം ലേലങ്ങളിൽ പങ്കെടുക്കാനോ കർഷകരിൽ നിന്ന് ഏലം വാങ്ങാനോ അധികാരമില്ല. ഇനി മുതൽ എല്ലാ ഏലം ലേലക്കാരും കർഷകരും പ്രസ്തുത സ്ഥാപനവുമായി യാതൊരു ഇടപാടുകളിലും ഏർപ്പെടരുതെന്ന് സ്പൈസസ് ബോർഡ് നിർദ്ദേശിച്ചു.

നിയമപരമായ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഏലം വിപണന, ലേല സംവിധാനത്തിന്റെ സമഗ്രത സംരക്ഷിക്കാനും വേണ്ടിയാണ് ഈ നടപടി.

Athulya K R

Author

Leave a Reply

Your email address will not be published. Required fields are marked *