കോൺഗ്രസ്‌ നേതാക്കളെ അറസ്റ്റ് ചെയ്തു പേടിപ്പിക്കാന്‍ നോക്കേണ്ടാ : രമേശ് ചെന്നിത്തല

Spread the love

രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങള്‍ക്ക് നല്‍കി ബൈറ്റ്

രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുക്കാന്‍ ധൈര്യമുണ്ടോ

കോണ്‍ഗ്രസ് നേതാക്കള്‍ക്കളെ അപകീര്‍ത്തിപ്പെടുത്തുമ്പോള്‍ പൊലീസ് അനങ്ങുന്നില്ല.

മുഖ്യമന്ത്രി ഉണ്ണികൃഷ്ണന്‍ പൊറ്റിയുമായി നില്‍ക്കുന്ന ചിത്രം പങ്കുവച്ചതില്‍ കോൺഗ്രസ്‌ നേതാവ് എന്‍ സുബ്രമണ്യന്റെ പേരിൽ കേസെടുത്തു അറസ്റ്റ് ചെയ്യാമെങ്കിൽ എന്തു കൊണ്ട് ഒരു മാസം മുമ്പെ രാജീവ്‌ ചന്ദ്രശേഖറിനെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തില്ല?

കോണ്‍ഗ്രസ് നേതാവായത് കൊണ്ടാണ് എന്‍ സുബ്രമണ്യന്റെ പേരില്‍ കേസെടുത്തതും അറെസ്റ്റ്‌ ചെയ്തതും. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തര്‍ധാര നിലനില്‍ക്കുന്നത് കൊണ്ടാണ് രാജീവ് ചന്ദ്രശേഖറിന്റെ പേരില്‍ കേസെടുക്കാതിരുന്നത്അപ്പൊ ഇത് രാഷ്ട്രീയമായ പകപോക്കലാണ്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് എതിരെ ആരും സംസാരിച്ചുകൂടാ, ആരും പോസ്റ്റ് ഇട്ടുകൂടാ. അദ്ദേഹത്തിനെതിരെ പോസ്റ്റിട്ട എത്രയോ സര്‍ക്കാര്‍ ജീവനക്കാരെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. എന്തെല്ലാം പ്രതികാര നടപടികള്‍ സ്വീകരിക്കുന്നു. സ്റ്റാലിന്റെ പ്രതിരൂപമാണോ കേരളത്തിന്റെ മുഖ്യമന്ത്രി.രാഷ്ട്രീയമായ വൈരാഗ്യം തീര്‍ക്കലാണ് സുബ്രഹ്മണ്യനെതിരെയുള്ള ഈ കേസും പോലീസ് നടപടിയും.

ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വഴിമാറ്റാനാണ്, ശ്രദ്ധതിരിക്കാനാണ് ഇപ്പോള്‍ ഈ അറസ്റ്റും മറ്റു കാര്യങ്ങളും നടക്കുന്നത്. സുബ്രഹ്മണ്യനെ മാത്രമല്ല ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇതുപോലെ ജയിലില്‍ ഇടേണ്ടിവരും. ഓലപ്പാമ്പ് കാട്ടി മുഖ്യമന്ത്രി കോണ്‍ഗ്രസുകാരെ പേടിപ്പിക്കുകയൊന്നും വേണ്ട. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി ഈ മണ്ണില്‍ തന്നെ ജീവിക്കുന്നവരാണ്. ഒരു സുബ്രഹ്മണ്യനെ അറസ്റ്റ് ചെയ്തതുകൊണ്ട് കോണ്‍ഗ്രസുകാരൊക്കെ പേടിച്ചുപോകും, മുഖ്യമന്ത്രിക്കെതിരെ സംസാരിക്കില്ല എന്ന തെറ്റിദ്ധാരണയൊന്നും വേണ്ടാ.

മുഖ്യമന്ത്രി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് ഒരു പരിപാടിയില്‍ നില്‍ക്കുന്ന ഫോട്ടോ അവര്‍ തന്നെ പുറത്തുവിട്ടില്ലേ? മുഖ്യമന്ത്രിയുമായി ബന്ധമുള്ളതുകൊണ്ടല്ലേ പോറ്റി ആ പരിപാടിക്ക് പോയത്. സോണിയാഗാന്ധിയെ കണ്ടത് മാത്രമേ മുഖ്യമന്ത്രിക്ക് ഓര്‍മ്മയുള്ളു. പോറ്റി മുഖ്യമന്ത്രിയുടെ കയ്യിലേക്ക് ആംബുലന്‍സിന്റെ താക്കോല്‍ കൊടുക്കുന്നത് കണ്ടതല്ലേ.സോണിയ ഗാന്ധിയായിട്ട് എങ്ങനെയാ ബന്ധം എന്ന് ശിവന്‍കുട്ടി പറഞ്ഞതിനെ മുഖ്യമന്ത്രിയെപ്പോലെ ഒരാള്‍ അത് പറയാന്‍ പാടില്ലായിരുന്നു.

് കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം നടപടികള്‍ക്കെതിരെ ഒരു പോലീസ് നടപടിയും ഉണ്ടാകുന്നില്ല. അതെല്ലാം ചെയ്യുന്ന സിപിഎമ്മിന്റെ സൈബര്‍ സഖാക്കളാണ്. പരാതി കൊടുത്താല്‍ പോലും നടപടി എടുക്കുന്നില്ല. അതേ സമയം മുഖ്യമന്ത്രിക്കെതിരെ ആരെങ്കിലും സംസാരിച്ചാല്‍ ഫേസ് ബുക്ക് പോസ്റ്റിട്ടാല്‍ കലാപാഹ്വാനത്തിന് കേസെടുക്കും. ഇതിനെയൊക്കെ ഞങ്ങള്‍ രാ്ഷ്ട്രീയമായി നേരിടും. ബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ച എന്ന് പറയുന്നത് അന്താരാഷ്ട്ര മാനമുള്ള ഒരു കാര്യമാണ്. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, സിബിഐയുടെ ഒരു അന്വേഷണം വേണം. അത് കോടതിയുടെ നിയന്ത്രണത്തിലാകണം. കേരള ഹൈക്കോടതിയുടെ ഇപ്പോഴത്തെ ബെഞ്ചിന്റെ നിയന്ത്രണത്തില്‍ സിബിഐ അന്വേഷണം വന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍, മറ്റു രാജ്യങ്ങളുമായി ബന്ധമുള്ള കാര്യങ്ങള്‍ ഒക്കെ പുറത്തുവരും.

 

Author

Leave a Reply

Your email address will not be published. Required fields are marked *