പാലക്കാട് ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെള്ളിയാഴ്ച വൈകുന്നേരമാണ് മന്ത്രി ആശുപത്രി സന്ദര്‍ശിച്ചത്. രോഗികളേയും ജീവനക്കാരേയും കൂട്ടിരിപ്പുകാരേയും കണ്ടു. ക്രിസ്തുമസിന്റേയും ന്യൂ ഇയറിന്റേയും സന്തോഷം പങ്കുവച്ചു. മന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. രണ്ട് മണിക്കൂറോളം അവരോടൊപ്പം ചെലവഴിച്ചു. എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു. അവര്‍ക്ക് ക്രിസ്തുമസ് കേക്ക് നല്‍കിയാണ് മന്ത്രി മടങ്ങിയത്.