കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു

Spread the love

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന് 159 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 91 സ്ഥിരം തസ്തികകളും 68 കരാര്‍ തസ്തികകളുമാണ് സൃഷ്ടിച്ചത്. മധ്യകേരളത്തിലെ ഏറ്റവും വലുതും, അത്യാധുനിക ഉപകരണങ്ങളും ചികിത്സാ സംവിധാനങ്ങളുമുള്ള കാന്‍സര്‍ സെന്ററാണ് ഉദ്ഘാടനത്തിന് സജ്ജമാകുന്നത്. സെന്ററിലെ 100 കിടക്കകള്‍ക്കായി ആദ്യഘട്ടത്തിലേക്ക് ആവശ്യമായ തസ്തികകളാണ് സൃഷ്ടിച്ചത്.

കാന്‍സര്‍ ചികിത്സയില്‍ കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന് വലിയ പ്രാധാന്യമുണ്ട്. മധ്യകേരളത്തിലെ രോഗികള്‍ക്ക് ദൂരയാത്രകളില്ലാതെ സമഗ്രവും ആധുനികവുമായ കാന്‍സര്‍ പരിചരണം ലഭ്യമാക്കുക എന്നതാണ് മുഖ്യലക്ഷ്യം. രോഗനിര്‍ണയം മുതല്‍ ശസ്ത്രക്രിയ, അത്യാധുനിക കാന്‍സര്‍ ചികിത്സയും ഗവേഷണവും വരെ ഒരേ കേന്ദ്രത്തില്‍ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവും സമയനഷ്ടവും കുറയ്ക്കാന്‍ കഴിയും. അത്യാധുനിക ഉപകരണങ്ങളും വിദഗ്ധ ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന ഈ സെന്റര്‍ സംസ്ഥാനത്തെ കാന്‍സര്‍ ചികിത്സാ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തും.

 

Author

Leave a Reply

Your email address will not be published. Required fields are marked *