ദളിത് കോൺഗ്രസിന്റെ ‘കുറ്റപത്രം വിതരണ യാത്ര16’ ഫെബ്രുവരിയിൽ : വേണുഗോപാൽ വിലങ്ങറ, സംസ്ഥാന ജനറൽ സെക്രട്ടറി

Spread the love

കേരളത്തിലെ പട്ടിക വിഭാഗങ്ങളുടെ സാമൂഹ്യ വിദ്യാഭ്യാസ പുരോഗതികൾ വെട്ടി നിരത്തിയ ഇടതു സർക്കാരിന്റെ ദ്രോഹ നടപടികൾക്കെതിരെ സംസ്ഥാനത്തെ 16 പട്ടിക വിഭാഗ സംവരണ മണ്ഡലങ്ങളിലും കുറ്റപത്രവിതരണ യാത്ര നടത്താൻ കെപിസിസി ഓഫീസിൽ കൂടിയ ദളിത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗംതീരുമാനിച്ചു
കേരളത്തിലെ പട്ടിക വിഭാഗ സംവരണ മണ്ഡലങ്ങളിൽ 16 ൽ14 പേർ എൽഡിഎഫ്, എംഎൽഎമാരാണ് നിലവിൽ. സംസ്ഥാന സർക്കാർ ബോധപൂർവ്വം പട്ടിക വിഭാഗ ദ്രോഹങ്ങൾ ചെയ്യുമ്പോൾ അതിൽ പ്രതികരിച്ച രണ്ട് കോൺഗ്രസ്എംഎൽഎമാരെ അധിക്ഷേപിച്ച് സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച ഇടത് എംഎൽഎമാർക്കെതിരേകൂടെയാണ് ഈയാത്രയുടെ ഉദ്ദേശം. പ്രചരണ യാത്രയിൽ സർക്കാർ ദ്രോഹങ്ങൾ അക്കമിട്ട് കുറ്റപത്രം തയ്യാറാക്കി സമൂഹത്തെ ബോധ്യപ്പെടുത്തും. ഫെബ്രുവരി മാസം കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കും. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ സമാപനം നടത്തു മെന്നു സംസ്ഥാന പ്രസിഡണ്ട് എ കെ ശശി അറിയിച്ചു. കോൺഗ്രസിന്റെ ദേശീയ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചു യാത്രയോടൊപ്പം വിശദീകരണം യുവങ്ങൾ നടത്തുന്നതാണ്.
എക്സിക്യൂട്ടീവ് യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് എ കെ ശശി അധ്യക്ഷ വഹിച്ചു. ദക്ഷിണ ഇന്ത്യയുടെ ചുമതലയുള്ള ദേശീയ കോഡിനേറ്റർ ഡോ: അർഷിതാ ഗാന്ധി, ദേശീയ കോഡിനേറ്റർ അഡ്വ: മുത്താര, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അജിത് മാട്ടൂൽ, കെ ബി.ബാബുരാജ്, വി ടി സുരേന്ദ്രൻ, എസ് അനിത, എടക്കോട് ജനാർദ്ദനൻ, എന്നിവർ പ്രസംഗിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *