ഒഹായോയിൽ ദമ്പതികളെ വീട്ടിൽ വെടിയേറ്റു മരിച്ചു,പ്രതിക്കായി തിരച്ചിൽ,പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു പോലീസ്

Spread the love

ഒഹായോ : ഒഹായോയിലെ കൊളംബസിൽ ദന്തഡോക്ടറെയും ഭാര്യയെയും വീടിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഡിസംബർ 30-നാണ് സ്പെൻസർ ടെപെ (37), മോണിക്ക് ടെപെ (39) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ദമ്പതികൾ കൊല്ലപ്പെട്ട സമയത്ത് വീടിനുള്ളിലുണ്ടായിരുന്ന ഇവരുടെ ഒന്ന്, നാല് വയസ്സുള്ള കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

സ്പെൻസർ ജോലിക്ക് എത്താതിരുന്നതിനെത്തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്.

അന്വേഷണം: വീടിനുള്ളിൽ ബലപ്രയോഗം നടന്നതായോ ആയുധങ്ങളോ കണ്ടെത്താനായിട്ടില്ല. കൊലപാതകം നടന്ന സമയത്ത് പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ആളുകളുടെയോ വാഹനങ്ങളുടെയോ ദൃശ്യങ്ങൾക്കായി പോലീസ് തിരച്ചിൽ നടത്തുന്നു.

തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണത്തിൽ നീതി ലഭിക്കണമെന്ന് കുടുംബം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *