സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ മൊബൈൽ, വെബ് ആപ്പുകൾ മുഖ്യമന്ത്രി ലോഞ്ച് ചെയ്തു

Spread the love

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിനു വേണ്ടി ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള (DUK) തയ്യാറാക്കിയ മൊബൈൽ, വെബ് ആപ്ലിക്കേഷനുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. Application for Intelligent Data Engineering and Analytics (AIDEA) എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്ലിക്കേഷൻ www.aidea.kerala.gov.in എന്ന വെബ് വിലാസത്തിൽ ലഭ്യമാകും. മൊബൈൽ ആപ്ലിക്കേഷൻ AIDEA എന്ന പേരിലും ലഭിക്കും.സംസ്ഥാനത്തെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ കൈകാര്യം ചെയ്യുന്ന ഏജൻസി എന്ന നിലയിൽ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടപ്പിലാക്കുന്ന വിവിധങ്ങളായ സർവേകൾ, ഡാറ്റ ശേഖരണ പ്രക്രിയകൾ എന്നിവ ഈ ആപ്ലിക്കേഷനിലൂടെ സുഗമമായി നടപ്പിലാക്കുന്നതിനും ശേഖരിക്കുന്ന ഡാറ്റയുടെ കൃത്യത, സുതാര്യത എന്നിവ ഉറപ്പാക്കുന്നതിനും കൂടാതെ ആസൂത്രണത്തിന് വേണ്ട വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും സാങ്കേതിക വിദ്യയിലൂടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സാധ്യമാകും.

മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ച് നടന്ന ആപ്ലിക്കേഷൻ ലോഞ്ച് ചടങ്ങിൽ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിൽ നിന്നും സ്പെഷ്യൽ സെക്രട്ടറി ഡോ. വീണ എൻ മാധവൻ, അഡീഷണൽ സെക്രട്ടറി ലതാകുമാരി എം. ബി. എന്നിവരും സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിൽ നിന്ന് ഡയറക്ടർ ജി. എസ്. രജത്, അഡീഷണൽ ഡയറക്ടർമാരായ രശ്മി സി. പി, ഷൈലമ്മ കെ, ശാലിനി പി. കെ, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സാം ജോസഫ്, ജോയിന്റ് ഡയറക്ടർ ഗോപകുമാർ എസ്, ഡെപ്യൂട്ടി ഡയറക്ടർ ഡി. എസ്. ഷിബുകുമാർ എന്നിവരും ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയിൽ നിന്നും പ്രൊഫ. പ്രദീപ് കുമാർ, ഉമാ ശങ്കർ, വിമൽ ഡി. കുമാർ, ആദർശ്, സ്മിത എന്നിവരും പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *