ഡോ. എം.വി. പിള്ള: കൈനിക്കരയിലെ വിശ്വപൗരൻ’ പുസ്തകം പ്രകാശനം ചെയ്തു : സിജു വി ജോർജ് (ഡിമലയാളി റിപ്പോർട്ടർ)

Spread the love

   

തിരുവനന്തപുരം:  തിരുവനന്തപുരത്ത് വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രമുഖ വ്യക്തിത്വമായ ഡോ. എം.വി. പിള്ളയുടെ ജീവിതവും പ്രവർത്തനങ്ങളും ആസ്പദമാക്കി രമേശ് ബാബു രചിച്ച ‘ഡോ. എം.വി. പിള്ള: കൈനിക്കരയിലെ വിശ്വപൗരൻ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ കെ.വി. പ്രമോദ് പുസ്തകപ്രകാശനം നിർവ്വഹിച്ചു.

ഡോ. എം.വി. പിള്ളയുടെ പേരക്കുട്ടികളായ ഓറിയോൺ പിള്ള, അഡ്രിയൻ പിള്ള, മാക്സിമസ് പിള്ള എന്നിവർ ചേർന്ന് പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ ഗ്രന്ഥകർത്താവ് രമേശ് ബാബു പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു. സാംസ്കാരിക പ്രവർത്തകൻ സൂര്യ കൃഷ്ണമൂർത്തി മുഖ്യപ്രഭാഷണം നടത്തി.

ഡോ. എം.വി. പിള്ളയുടെ പേരക്കുട്ടികളായ ഓറിയോൺ പിള്ള, അഡ്രിയൻ പിള്ള, മാക്സിമസ് പിള്ള എന്നിവർ ചേർന്ന് പുസ്തകം ഏറ്റുവാങ്ങിയത് ചടങ്ങിലെ ഹൃദ്യമായ നിമിഷമായി.

സൂര്യ കൃഷ്ണമൂർത്തി മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ നടി മല്ലിക സുകുമാരൻ, എ. സമ്പത്ത്, മാധവൻ ബി. നായർ തുടങ്ങി സാംസ്കാരിക-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിനെ പ്രതിനിധീകരിച്ച് സിജു വി. ജോർജും ചടങ്ങിൽ സാന്നിധ്യമറിയിച്ചു

Author

Leave a Reply

Your email address will not be published. Required fields are marked *