ഗ്യാങ്ങ്സ്റ്റർ സ്റ്റയിറ്റിൻ്റെ ഗ്രന്ഥകർത്താവ് ബംഗാളി എഴുത്തുകാരൻ സൗർ ജ്യ ഭൗമിക്ക് സിഗ്നേച്ചർ ക്യാമ്പയിൻ ഉത്ഘാടനം ചെയ്യും.
തിരുവനന്തപുരം : നിയമസഭാ അന്താരാഷ്ട്ര പുസ്തകമേളയിൽ വിപുലമായ പരിപാടികളുമായി പ്രിയദർശിനി പബ്ലിക്കേഷൻസ് എത്തുന്നതായി കെ.പി.സി.സി ജനറൽ സെക്രട്ടറിയും പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ അഡ്വ. പഴകുളം മധുവും സെക്രട്ടറി ബിന്നി സാഹിതിയും അറിയിച്ചു.
ബംഗാളി എഴുത്തുകാരൻ സൗർ ജ്യ ഭൗമിക്ക് സിഗ് നേച്ചർ ക്യാമ്പയിൻ ഉത്ഘാടനം ചെയ്യും.
ജനുവരി 7 ന് ആരംഭിക്കുന്ന പുസ്തകമേള യിൽ വൈവിധ്യമാർന്ന രാഷ്ട്രീയ പുസ്തകങ്ങൾ പ്രദർശനത്തിനും വിൽപ്പനക്കും ആയി ഒരുക്കുന്നുണ്ട്.
പ്രമുഖ എഴുത്തുകാർ പ്രിയദർശിനി സ്റ്റാളിൽ എത്തി സിഗ്‌നേച്ചർ കാമ്പയിനിൻ്റെ ഭാഗമാകും.
ബംഗാളിലെ സി.പി. ഐ (എം ) ൻ്റെ രാഷ്ട്രീയ തകർച്ചയുടെ കാര്യങ്ങൾ വിശദീകരിക്കുന്ന ശ്യാംങ്ങ്സ്റ്റർ സ്റ്റെയിറ്റിൻ്റെ മലയാള പരിഭാഷ പ്രിയദർശിനി സ്റ്റാളിൽ പ്രത്യേക വിലക്കിഴിവിൽ വിൽപ്പനക്ക് ലഭ്യമാക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.
ജനുവരി 12 ന് ഗ്യാങ്ങ്സ്റ്റർ സ്റ്റേറ്റ് എന്ന പുസ്തക കത്തിൻ്റെ ഗ്രന്ഥകർത്താവ് സൗർ ജ്യ ഭൗമിക്ക് പുസ്തകം വാങ്ങുന്ന വർക്ക് നേരിട്ട് ബുക്കിൽ ഒപ്പിട്ടു നൽകുന്നതിനായി സ്റ്റാളിൽ എത്തിച്ചേരും.
ജനുവരി 11ന് പ്രിയദർശിനി പ്രസിദ്ധീകരിച്ച ഭാഷാ മാധുരി ,വ0ശ ഭ്രംശം എന്നീ പുസ്തകങ്ങൾ കെ. പി. സി.സി വർക്കിംഗ് പ്രസിഡൻ്റ് എ.പി അനിൽ കുമാർ പ്രകാശനം ചെയ്യും. പ്രമുഖ ഭാഷാ പണ്ഡിതൻ ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ പുസ്തകം സ്വീകരിക്കും. ഗ്രന്ഥ കർത്താക്കളായ ഒറ്റശേഖരമംഗലം വിജയകുമാർ ,വസന്ത എസ്. പിള്ള എന്നിവർ പങ്കെടുക്കും.
ജനുവരി 12 ന് കേരളം പിന്നിട്ട വികസന വഴികൾ എന്ന പുസ്തകത്തെ ക്കുറിച്ച് നടക്കുന്ന ചർച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉത്ഘാടനം ചെയ്യും. പ്രിയദർശിനി പബ്ലിeക്കിൻസ് വൈസ് ചെയർമാൻ അഡ്വ. പഴകുളം മധുവിൻ്റെ അധ്യക്ഷതയിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ പ്രഭാഷണം നടത്തും. ശാസ്ത്ര വേദി പ്രസിഡൻ്റ് ഡോ. അച്ചുത് ശങ്കർ ,സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ ,ശാസ്ത്ര വേദി ജനറൽ സെക്രട്ടറി കെ. വിമലൻ ,പ്രിയദർശിനി പബ്ലിeക്കിൻസ് സെക്രട്ടറി ബിന്നി സാഹിതി എന്നിവർ പ്രസംഗിക്കും.