സുപ്രിം കോടതി പറഞ്ഞത് നൂറുശതമാനം ശരി. സ്വര്‍ണ്ണപ്പാളി മോഷണത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഉത്തരവാദിത്തം – രമേശ് ചെന്നിത്തല

Spread the love

രമേശ് ചെന്നിത്തല വയനാട്ടില്‍ മാധ്യമങ്ങള്‍ക്ക് നല്‍കി ബൈറ്റ് 5.1.26.

   

ശബരിമല: സുപ്രിം കോടതി പറഞ്ഞത് നൂറുശതമാനം ശരി  .സ്വര്‍ണ്ണപ്പാളി മോഷണത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഉത്തരവാദിത്തം.
സ്വര്‍ണ്ണപ്പാളി അന്വേഷണം ത്വരിതപ്പെടുത്തണം. ഏത് അന്വേഷണം വന്നാലും നേരിടും.

ശബരിമല സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ കെപി ശങ്കരദാസിന്റെ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞത് നൂറുശതമാനം ശരിയാണ്. കോടാനുകോടി ഭക്തജനങ്ങളെ വിഷമിപ്പിച്ചസംഭവമാണിത്. ഓരോ ദിവസവും കൂടുതുല്‍ കൂടുതല്‍ സ്വര്‍ണ്ണം പോയതിന്റെ വിവരങ്ങള്‍ പുറത്തുവരുന്നു. ഇക്കാര്യത്തില്‍ കേരളം ഭരിക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഉത്തരവാദിത്വമില്ലേ. ജയിലില്‍ കിടുന്നവരെല്ലാം സിപിഎം നേതാക്കളല്ലേ. പത്തു വര്‍ഷം കേരളം ഭരിച്ചു, മൂന്ന് തവണ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ വെച്ചു. അവരാണ് ഇന്ന് ജയിലില്‍ കിടക്കുന്നത്. അപ്പോള്‍ പാര്‍ട്ടിക്കും ഗവണ്‍മെന്റിനും ഈ കാര്യത്തില്‍ വലിയ ഉത്തരവാദിത്തമുണ്ട്. അപ്പൊ ആ ഉത്തരവാദിത്തം ഒന്നും നിറവേറ്റാതെ മറ്റുള്ളവരെ ആക്ഷേപിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും സ്വീകരിക്കുന്നത്. ഇതൊക്കെ ജനങ്ങള്‍ തിരിച്ചറിയും.
ശബരിമലയില്‍ സ്വര്‍ണ്ണം കൊള്ളയടിക്കപ്പെട്ടതിനെക്കുറിച്ച് ഇനിയും അന്വേഷണം വേണം. അടിച്ചുകൊണ്ടുപോയ സ്വര്‍ണ്ണം എവിടെ? തൊണ്ടിമുതല്‍ എവിടെ? ഒരു വിദേശ വ്യവസായി എന്നോട് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ പറഞ്ഞു. അതിന്റെ അന്വേഷണം എവിടം വരെയായി.അന്വേഷണം ത്വരിതപ്പെടുത്തണം.. വന്‍ സ്രാവുകള്‍ രക്ഷപ്പെടാന്‍ സമ്മതിച്ചുകൂടാ. കുറ്റം ചെയ്തവരെ രക്ഷിക്കാന്‍ വേണ്ടിയിട്ടുള്ള കവചം തീര്‍ക്കുകയാണ് സര്‍ക്കാരിപ്പോള്‍. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പ്രത്യേക അന്വേഷണ സംഘത്തിലേക്ക് രണ്ടുപേരെ കൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സിപിമ്മിന്റെ പൊലീസ് അസോസിയേഷനിലെരണ്ടു ഭാരവാഹികളെ കൊടുത്തു. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ എസ്‌ഐടിയുടെ അന്വേഷണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്.അങ്ങിനെയൊന്നും സത്യം മൂടി വയ്കാന്‍ കഴിയില്ല.
കേരളത്തില്‍ ജനങ്ങളുടെ ഹൃദയത്തെ മുറിവേല്‍പ്പിച്ച സംഭവമാണ് ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം. കുറ്റക്കാരെ നിയമത്തിനുമുന്നിലെത്തിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി യുഡിഎഫ്, കോണ്‍ഗ്രസ് മുന്നോട്ട് പോകും.’

ശശി തരൂരുമായി കേരളത്തിലെ കോണ്‍ഗ്രസിന് യാതൊരു പ്രശ്‌നവുമില്ല. അദ്ദേഹം ഇവിടെ രണ്ടുദിവസമായി മുഴുവന്‍ സമയമുണ്ടല്ലോ. അദ്ദേഹം കോണ്‍ഗ്രസിന്റെ എംപിയാണ്. അദ്ദേഹം എല്ലാകാര്യത്തിലും സഹകരിച്ചുമുന്നോട്ടുപോവുകയാണ്.

ഏത് അന്വേഷണം വന്നാലും നേരിടും , എന്റെ പേരില്‍ തന്നെ കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതാണ്. ഒരു സിബിഐയും എന്നെ തിരക്കി വന്നില്ല. ഒരു ഇഡിയും വന്നില്ല. ഒരു വിജിലന്‍സും വന്നില്ല. അപ്പൊ ഇതൊക്കെ ഇലക്ഷന്‍ ആകുമ്പോള്‍ ധാരാളം ഓലപ്പാമ്പുകള്‍ കാണിച്ച് പേടിപ്പിക്കാന്‍ നോക്കും. പുനര്‍ജ്ജനിയുടെ അന്വേഷണമൊക്കെ അത്തരത്തിലുള്ളതാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം അന്വേഷിച്ചിട്ടു ഒന്നും കിട്ടിയില്ലല്ലോ.
കോണ്‍ഗ്രസ് വയനാട്ടിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ മുഴുവന്‍ പാലിച്ചിരിക്കുമെന്നും ഉറപ്പ് തരുന്നു.
ഒരു ചെറിയ കുട്ടി, ഇര്‍ഷാമോള്‍ക്ക് അടിയന്തര സഹായം അനിവാര്യമാണ്. ആ കുട്ടിക്ക് രണ്ട് വയസ്സാണ് ഉള്ളത്. അതിന് വളരെ ഗുരുതരമായ അസുഖം ബാധിച്ചിരിക്കുകയാണ്. ആ കുട്ടിക്ക് മജ്ജ മാറ്റി വെക്കേണ്ട ആവശ്യമുണ്ട്. അതിന് എല്ലാ ആളുകളും, സഹായിക്കാന്‍ കഴിയുന്ന ആളുകളെല്ലാം ആ കുട്ടിയെ സഹായിക്കണം എന്ന് ഞാന്‍ വളരെ വിനീതമായി അഭ്യര്‍ത്ഥിക്കുകയാണ്.’

Author

Leave a Reply

Your email address will not be published. Required fields are marked *