
വി.കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തിലൂടെ ജനകീയനും മനുഷ്യ സ്‌നേഹിയുമായ പൊതുപ്രവര്‍ത്തകനെയാണ് യുഡിഎഫിന് നഷ്ടമായതെന്ന് തമ്പാനൂര്‍ രവി മുന്‍ എംഎല്‍എ. നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ വലുതാണ്. ഓരേ കാലഘട്ടത്തില്‍ ഞങ്ങള്‍ ഇരുവരും നിയമസഭയില്‍ പ്രവര്‍ത്തിച്ചിരുന്നു. നല്ലൊരു സുഹൃത്ത് കൂടിയായിരുന്നു അദ്ദേഹം.പൊതുവെ ശാന്തശീലനും സൗമ്യനുമായ ഇബ്രാഹിംകുഞ്ഞ് എല്ലാക്കാലവും സാധാരണ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച നേതാവ് കൂടിയാണെന്നും തമ്പാനൂര്‍ രവി പറഞ്ഞു.