
ജനസമ്മതനായ പൊതുപ്രവര്‍ത്തകനായിരുന്നു വി.കെ ഇബ്രാഹിംകുഞ്ഞ്. സാധാരണ പ്രവര്‍ത്തകനായി താഴെത്തട്ടില്‍ പ്രവര്‍ത്തിച്ച് ഉയര്‍ന്ന് വന്ന് കേരളത്തില്‍ ലീഗീന്റെ പ്രമുഖ മുഖങ്ങളിലൊന്നായി മാറാന്‍ ഇബ്രാഹിംകുഞ്ഞിന് കഴിഞ്ഞത് അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയും സഹജീവി സ്‌നേഹവും കൊണ്ടാണ്. ജനപ്രതിനിധി എന്ന നിലയില്‍ പ്രതിനിധാനം ചെയ്തിരുന്ന മണ്ഡലത്തിലും മന്ത്രിയെന്ന നിലയില്‍ സംസ്ഥാനത്തും വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹം മികച്ച മാതൃകയാണ്. സാധാരണ ജനങ്ങള്‍ക്ക് എപ്പോഴും പ്രാപ്യനായ നേതാവ്. അധികാരത്തിന്റെ അഹംഭാവവും ധാര്‍ഷ്ടവും ഒരിക്കലും പ്രകടിപ്പിക്കാത്ത ജനകീയ നേതാവ്. വി.കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണം യുഡിഎഫിനും ലീഗിനും വലിയ നഷ്ടമാണ്. വ്യക്തിപരമായി നല്ലൊരു സുഹൃത്തിനെ കൂടിയാണ് തനിക്ക് നഷ്ടമായതെന്നും എംഎം ഹസന്‍ പറഞ്ഞു.