
ചന്ദ്രിക പത്രത്തിലെ ചീഫ് ഫോട്ടോഗ്രാഫര്‍ കെ ഗോപകുമാറിന്റെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി അനുശോചിച്ചു. തലസ്ഥാന നഗരിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇടയിലെ സുപരിചിത മുഖങ്ങളിലൊന്നായിരുന്നു ഗോപകുമാര്‍. ഊര്‍ജ്ജസ്വലനും കര്‍മ്മനിരതനുമായ മാധ്യമപ്രവര്‍ത്തകനായിരുന്ന ഗോപകുമാറിന്റെ വേര്‍പാടില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടേയും സഹപ്രവര്‍ത്തകരുടേയും ദുഖത്തില്‍ പങ്കുചേരുന്നു.