തുഞ്ചന്‍ ഭക്തിപ്രസ്ഥാന പഠനകേന്ദ്രം എല്ലാ വര്‍ഷവും ഏര്‍പ്പെടുത്തിയിട്ടുള്ള 2025ലെ തുഞ്ചത്തെഴുത്തച്ഛന്‍ ശ്രേഷ്ഠ പുരസ്‌കാരം മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്. തുഞ്ചത്തെഴുത്തച്ഛന്റെ 470 മാത് സമാധിവാര്‍ഷിക ദിനമായ ജനുവരി 9ന് പുരസ്‌കാരം സമ്മാനിക്കും. നെയ്യാറ്റിന്‍കര മണലുവിളയ്ക്ക് തുഞ്ചന്‍ ഗ്രാമത്തില്‍ രാവിലെ 9ന് നടക്കുന്ന ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ പുരസ്‌കാരം സമ്മാനിക്കും. കേരള രാഷ്ട്രീയത്തിലെ സമഗ്രസംഭാവനയ്ക്കാണ് പുരസ്‌കാരത്തിന് എംഎം ഹസനെ തിരഞ്ഞെടുത്തത്. സാമൂഹിക പ്രതിബദ്ധതയോടെയും ജനാധിപത്യ മതേതര മൂല്യങ്ങളും നിലപാടുകളും ഉയര്‍ത്തി കേരള രാഷ്ടീയത്തിലെ സജീവ സാന്നിധ്യമാണ് എംഎം ഹസന്‍. ജനപ്രതിനിധി, മന്ത്രി എന്ന നിലകളില്‍ ഭരണനിര്‍വഹണ രംഗത്തും കെപിസിസി പ്രസിഡന്റ്,യുഡിഎഫ് കണ്‍വീനര്‍ എന്നി നിലകളില്‍ സംഘടനാ രംഗത്തും സുത്യര്‍ഹമായ സേവനമാണ് എംഎം ഹസന്‍ കാഴ്ചവെച്ചിട്ടുള്ളത്. 2024ലെ തുഞ്ചത്തെഴുത്തച്ഛന്‍ ശ്രേഷ്ഠ പുരസ്‌കാരത്തിന് അര്‍ഹനായ പ്രൊഫ. ടിപി ശങ്കര്‍കുട്ടി നായര്‍ക്കും പ്രസ്തുത ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും.