
ചന്ദ്രിക ദിനപത്രത്തിലെ ചീഫ് ഫോട്ടോഗ്രാഫര്‍ കെ ഗോപകുമാറിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചിച്ചു. സൗമ്യശീലനായ മികച്ച ഫോട്ടോ ജേണലിസ്റ്റായിരുന്നു ഗോപകുമാര്‍. തിരുവനന്തപുരം നഗരത്തിലെ എല്ലാ പൊതുപരിപാടികളിലെയും നിത്യസാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ അകാല വേര്‍പാട് അതീവ ദുഖകരമാണ്.