മിസിസിപ്പിയിൽ യുവാവിന്റെ വെടിവെപ്പ്: സ്വന്തം കുടുംബാംഗങ്ങളും പാസ്റ്ററും ഉൾപ്പെടെ 6 മരണം; പ്രതി പിടിയിൽ

Spread the love

മിസിസിപ്പി : അമേരിക്കയിലെ മിസിസിപ്പിയിൽ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായി യുവാവ് നടത്തിയ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. ഡാരിക്ക എം. മൂർ എന്ന 24-കാരനാണ് തന്റെ പിതാവും സഹോദരനും ഉൾപ്പെടെയുള്ളവരെ വെടിവെച്ചു കൊന്നത്. ശനിയാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.

പ്രതിയുടെ പിതാവ് (67), സഹോദരൻ (33), അമ്മാവൻ (55).7 വയസ്സുകാരിയായ ബന്ധു.
അപ്പോസ്തോലിക് ചർച്ച് പാസ്റ്ററും അദ്ദേഹത്തിന്റെ സഹോദരനുമാണ് കൊല്ലപ്പെട്ടവർ:

പോലീസ് റിപ്പോർട്ടുകൾ പ്രകാരം, ആദ്യം സ്വന്തം വീട്ടിൽ വെച്ച് പിതാവിനെയും സഹോദരനെയും അമ്മാവനെയും പ്രതി വെടിവെച്ചു കൊന്നു. തുടർന്ന് സഹോദരന്റെ ട്രക്കുമായി മറ്റൊരു ബന്ധുവിന്റെ വീട്ടിലെത്തി ഏഴ് വയസ്സുകാരിയെ വധിച്ചു. അവിടെയുണ്ടായിരുന്ന മറ്റൊരു ചെറിയ കുട്ടിയെയും കൊല്ലാൻ ശ്രമിച്ചെങ്കിലും തോക്ക് പ്രവർത്തിക്കാത്തതിനാൽ ആ കുട്ടി രക്ഷപ്പെട്ടു. പിന്നീട് അടുത്തുള്ള പള്ളിയിലെത്തിയ പ്രതി, പാസ്റ്ററെയും സഹോദരനെയും വെടിവെച്ചു വീഴ്ത്തുകയായിരുന്നു.

സംഭവത്തിന് നാലര മണിക്കൂറിന് ശേഷം പോലീസ് ഏർപ്പെടുത്തിയ റോഡ് ഉപരോധത്തിനിടെയാണ് പ്രതി പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് റൈഫിളും ഹാൻഡ്‌ഗണും കണ്ടെടുത്തു. നിലവിൽ ക്ലേ കൗണ്ടി ജയിലിൽ കഴിയുന്ന പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി. പ്രതിക്ക് വധശിക്ഷ വാങ്ങി നൽകാനാണ് പ്രോസിക്യൂഷൻ നീക്കം.

കൊലപാതകത്തിന് പ്രേരിപ്പിച്ച സാഹചര്യം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മിസിസിപ്പി പോലീസ് അറിയിച്ചു. സ്വന്തം കുടുംബാംഗങ്ങളെ തന്നെ വേട്ടയാടിയ ഈ സംഭവം മിസിസിപ്പിയിലെ പ്രാദേശിക സമൂഹത്തെ വലിയ ആഘാതത്തിലാഴ്ത്തിയിരിക്കുകയാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *