മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാപ്പകല്‍ സമരപന്തിലെത്തിയ ഐഷാ പോറ്റിയെ എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ , കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് , പ്രതിപക്ഷ നേതാവ് വിഡി സതീശന്, എ ഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗങ്ങളായ രമേശ് ചെന്നിത്തല, കെ.സുധാകരന്,കൊടിക്കുന്നില്‍ സുരേഷ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്,മുന്‍ കെപിസിസി പ്രസിഡന്റുമാരായ എംഎംഹസന്, കെ.മുരളീധരന്,കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എപി അനില്‍കുമാര്‍, പിസി വിഷ്ണുനാഥ്,ഷാഫി പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അംഗത്വം നല്കി.