പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ബിജെപി ഭരണകൂടം തൊഴിലുറപ്പ് പദ്ധതിയെ കഴുത്തു ഞെരിച്ച് കൊല്ലുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കര്‍ഷകര്‍ക്കെതിരെ ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ച മൂന്ന് കിരാതനിയമം ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന് പിന്‍വലിക്കേണ്ടി വന്നത് ചരിത്രമാണ്. അതുപോലെ ഈ തെറ്റായ നയവും കേന്ദ്രസര്‍ക്കാരിന് തിരുത്തേണ്ടി വരും. ഗ്രാമീണ ജനതയുടെ ദാരിദ്ര്യം അകറ്റുക എന്ന ലക്ഷ്യത്തോടെയാണ് യുപിഎ സര്‍ക്കാര്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത്. ഗ്രാമസ്വരാജ് എന്ന ഗാന്ധിയന്‍ സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കുന്നതിനാലാണ് ആ പദ്ധതിക്ക് ഗാന്ധിജിയുടെ പേര് നല്‍കിയത്. ബിജെപി തുടക്കം മുതല്‍ ഈ പദ്ധതിക്കെതിരായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.