ന്യൂജേഴ്‌സിതിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ വൈദികനായ റവ. റോയ് മാത്യു (പാനിക്കന്റത്ത്) നിര്യാതനായി. 2026 ജനുവരി 13 ചൊവ്വാഴ്ചയായിരുന്നു അന്ത്യം.
കനകപ്പാലം ജെറുസലേം മാർത്തോമ്മാ ഇടവകാംഗമാണ്. സഭയുടെ വിവിധ ഇടവകകളിൽ ശുശ്രൂഷ അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം 2013 മുതൽ 2016 വരെ ന്യൂജേഴ്‌സിയിലെ സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ചർച്ചിലെ വികാരിയായുംസേവനമനുഷ്ഠിച്ചിട്ടുണ്ട്.
റവ. റോയ് മാത്യുവിന്റെ വേർപാടിൽ മാർത്തോമ്മാ സഭയും സഭാ സെക്രട്ടറി റവ. എബി ടി. മാമ്മനും അനുശോചനം രേഖപ്പെടുത്തി. സംസ്‌കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.