
മന്ത്രി കെ എന്‍ ബാലഗോപാലിന്റെ നേതൃത്വത്തില്‍ ആലോചനായോഗം ചേര്ന്നുസംസ്ഥാനത്തെ ആദ്യത്തെ വര്‍ക്ക് നിയര്‍ ഹോം ഉദ്ഘാടനം ജനുവരി 19 ന് വൈകിട്ട് 4ന് കൊട്ടാരക്കരയിലെ അമ്പലക്കര മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കു. മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട ആലോചനായോഗം കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളില്‍ ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.സോഹോ കോര്പ്പറേഷന്, ടെന്‍ഡര്‍ പൂര്‍ത്തിയായ ഐടി പാര്‍ക്ക്, വര്‍ക്ക് നിയര്‍ ഹോം ഉള്‍പ്പെടെ കൊട്ടാരക്കരയുടെ ഐടി മേഖല വികസനത്തിന്റെ പാതയിലാണ്. ആറുകോടിയിലധികം രൂപ ചെലവാക്കി നിര്‍മ്മിച്ച വര്‍ക്ക് നിയര്‍ ഹോമില്‍ 60 ഓളം പേര് ഇതിനോടകം സീറ്റുകള്‍ റിസര്‍വ് ചെയ്ത് കഴിഞ്ഞു. ഇന്റര്‍നെറ്റ്, ജനറേറ്റര്‍, ശീതീകരണ സംവിധാനം ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്. അഭ്യസ്തവിദ്യരായവര്‍ക്ക് ഏത് അന്താരാഷ്ട്ര കമ്പനിയിലേക്കും ജോലി ചെയ്യുന്നതിന് മികച്ച സാധ്യതകളാണ് പദ്ധതിയിലൂടെ ഉണ്ടാവുന്നത്. കുറഞ്ഞത് 5000 പേര്‍ക്കെങ്കിലും കൊട്ടാരക്കരയിലെ ഐടി മേഖലയുടെ വികസനത്തോടെ ജോലി ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.