
കേരളം ഇന്ന് ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കുന്നു എന്നതിന് തെളിവാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നുവരെ ഈ പുസ്തക മേളയേ പറ്റി മനസിലാക്കാനായി എത്തുന്ന ഉദ്യോഗസ്ഥരെന്ന് സ്പീക്കർ എ. എൻ. ഷംസീർ. കേരള നിയമസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെഎൽഐബിഎഫ്) നാലാം പതിപ്പിന്റെ സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുക യായിരുന്നു അദ്ദേഹം.
ഇതിന്റെ വിജയം പൂർണ്ണമായും നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടേതാണ്. അഞ്ചാം പതിപ്പ് വരുമ്പോൾ സ്പീക്കർ സ്ഥാനത്ത് മറ്റൊരാളായിരിക്കാം, പക്ഷേ ഇതിനേക്കാൾ മനോഹരമായി അത് സംഘടിപ്പിക്കാൻ ജീവനക്കാരുടെ സംഘാടനാ മികവിനാകുമെന്ന് സ്പീക്കർ കൂട്ടിച്ചേർത്തു.