ഷിബു ബേബി ജോണിനും കുടുംബത്തിനുമെതിരായ രാഷ്ട്രീയ പകപോക്കലുകളെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും : യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം.പി

Spread the love

കേരള രാഷ്ട്രീയത്തിൽ വിപ്ലവത്തിന്റെ, ഭരണത്തിന്റെ, ആദർശത്തിന്റെ ആൾരൂപമായി നിറഞ്ഞുനിന്ന
ബേബി ജോൺ എന്ന ചരിത്രപുരുഷന്റെ പാരമ്പര്യം പോലും സഹിക്കാനാകാത്ത രാഷ്ട്രീയ അസഹിഷ്ണുതയാണ്
യുഡിഫ് നേതാവായ ഷിബു ബേബി ജോണിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ലക്ഷ്യമാക്കി ഉയർന്നുവന്നിരിക്കുന്ന കള്ളക്കേസിന്റെ പിന്നിലെന്ന് യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് എം. പി

ആരെയും വഞ്ചിക്കാത്ത, പൊതുജീവിതത്തിൽ സുതാര്യതയും മാന്യതയും മൂല്യബോധവും കൈവിടാത്ത ഒരു കുടുംബത്തെ,
94 വയസ്സുള്ള അമ്മയെ വരെ പ്രതിയാക്കി, പോലീസ് കേസിൽ വലിച്ചിഴക്കുന്നത് രാഷ്ട്രീയ പ്രതികാരത്തിന്റെ ഏറ്റവും ക്രൂരവും നിന്ദ്യവുമായ രൂപമാണ്.

ഇത് വ്യക്തിയെ മാത്രമല്ല,  ഒരു കുടുംബത്തെയും, ഒരു രാഷ്ട്രീയ പാരമ്പര്യത്തെയും, കേരളത്തിന്റെ ജനാധിപത്യ മനസ്സാക്ഷിയെയും ഒറ്റയടിക്ക് ആക്രമിക്കുന്ന നീക്കമാണ്.

നിയമപരമായി പരിഹരിക്കേണ്ട വിഷയങ്ങളെ ഉദ്ദേശപൂർവ്വം ക്രിമിനൽ കേസുകളാക്കി മാറ്റുന്നത് സത്യാന്വേഷണമല്ല.
സിപിഎം ഭരണകാലത്ത് ഉയരുന്ന അഴിമതി ആരോപണങ്ങൾ,ഭരണപരാജയങ്ങൾ,  ജനവിരുദ്ധ തീരുമാനങ്ങൾ
ഇവയിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത രാഷ്ട്രീയ ആയുധവൽക്കരണമാണ്.ബേബി ജോണിന്റെ ആദർശപാരമ്പര്യം കള്ളക്കേസുകൾ കൊണ്ട് തകർക്കാനാവില്ല. യുഡിഫ് നേതാവായ ഷിബു ബേബി ജോൺ സത്യം ജനങ്ങളുടെ മുന്നിൽ ധൈര്യത്തോടെ പറയുന്ന നേതാവാണ്.

കുടുംബത്തെ പോലും വലിച്ചിഴച്ച് നടത്തുന്ന ഇത്തരം രാഷ്ട്രീയ പകപോക്കലുകളെ യുഡിഫ് ഒറ്റക്കെട്ടായി നേരിടുമെന്നും അടൂർ പ്രകാശ് പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *