
ഡിഫറന്റലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസ് (ഡി.എ.പി.സി.) 16-ാം ജന്മദിന സമ്മേളനം 2026 ജനുവരി 21 ബുധനാഴ്ച രാവിലെ 10.30 ന് ഇന്ദിരാഭവനില്‍ ചേരും. കെ.പി.സി.സി. പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി. പ്രവര്‍ത്തക സമിതി അംഗം ശ്രീ.രമേശ് ചെന്നിത്തല എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും. ഡി.എ.പി.സി. സംസ്ഥാന പ്രസിഡന്റ് കൊറ്റാമം വിമല്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും.