ജനങ്ങളെ കബളിപ്പിക്കുന്ന നയപ്രഖ്യാപനം, സർക്കാർ സമ്പൂർണ പരാജയം ആണെന്ന് തുറന്നു സമ്മതിച്ചു : രമേശ്‌ ചെന്നിത്തല

Spread the love

തിരുവനന്തപുരം: ജനങ്ങളെ കബളിപ്പിക്കുന്ന നയപ്രഖ്യാപനമാണ് ഇന്ന് സഭയിൽ ഗവർണ്ണർ നടത്തിയതെന്ന് കോൺഗ്രസ്‌ നേതാവ് രമേശ്‌ ചെന്നിത്തല കുറ്റപ്പെടുത്തി. സർക്കാരിന്റെ പരാജയം തുറന്നു പ്രഖ്യാപിക്കു കയായിരുന്നു ഈ നയ പ്രഖ്യാപനത്തിലൂടെ. സർക്കാരിന്റെ ധന കാര്യ മാനേജ്മെന്റ് അമ്പേ തകർന്നു. എല്ലാ മേഖലകളിലും സർക്കാർ പരിപൂർണ പരാജയം ആണ് എന്നതിന്റെ പ്രത്യക്ഷമായ തെളിവ് ആണ് ഈ നയപ്രഖ്യാ പനം.
ജനങ്ങളെ അഭിമുഖീ കരിക്കാൻ സർക്കാരിനു ധൈര്യം ഇല്ല. അതുകൊണ്ടാണ് നിരന്തരം വർഗീയത മാത്രം പറയുന്നതെ ന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.
12000കോടിയുടെ തീരദേശ പാക്കേജും,5000കോടിയുടെ വയനാട് പാക്കേ ജും ഇതിനു മുമ്പുള്ള നയപ്രഖ്യാപനങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ ഒന്നും നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞില്ല. കഴിഞ്ഞ നയപ്രസംഗം ഗവർണർ കേവലം യന്ത്രികമായി ആവർത്തിക്കുക ആയിരുന്നു വെന്നും രമേശ്‌ ചെന്നിത്തല കുറ്റപ്പെടുത്തി.

Author

Leave a Reply

Your email address will not be published. Required fields are marked *