
കൊച്ചി: പുനരുപയോഗ ഊർജ്ജ മേഖലയിലെ പ്രമുഖ സ്ഥാപനമായ സ്വലെക്റ്റ് എനർജി സിസ്റ്റംസ് ലിമിറ്റഡ് (മുൻപ് ന്യൂമെറിക് പവർ സിസ്റ്റംസ് ലിമിറ്റഡ്) പുതിയ ലോഗോയും ആപ്തവാക്യവും അവതരിപ്പിച്ചു. കമ്പനിയുടെ സുസ്ഥിര വളർച്ചയോടും ഉത്തരവാദിത്തപൂർവ്വമായ പ്രവർത്തനങ്ങളോടുമുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് ‘പവറിംഗ് ദി വേൾഡ് റെസ്പോൺസിബിലി’ എന്ന കമ്പനിയുടെ പുതിയ ആപ്തവാക്യം.
ഇതോടൊപ്പം, വൈദ്യുത സംഭരണ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്ത ‘ന്യൂമെർജി’ എന്ന ഉത്പന്ന ശ്രേണിയും അവതരിപ്പിച്ചു. വീടുകളിലും ചെറുകിട സ്ഥാപനങ്ങളിലും ഉപയോഗിക്കാവുന്ന 1–10 കിലോവാട്ട് ശേഷിയുള്ള ‘ന്യൂമെർജി ഹോം’, ഉയർന്ന വൈദ്യുതി ഉപഭോഗമുള്ള വീടുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും അനുയോജ്യമായ 5–20 കിലോവാട്ട് ‘ന്യൂമെർജി ഹൈബ്രിഡ്’, വ്യാപാര-വ്യാവസായിക ആവശ്യങ്ങൾക്കായി 3–50 കിലോവാട്ട് ശേഷിയുള്ള ‘ന്യൂമെർജി എച്ച്.പി’ എന്നിവയാണ് ഈ ഉത്പന്ന ശ്രേണിയിൽ ഉൾപ്പെടുന്നത്.
സോളാർ, ഊർജ്ജ സംഭരണം, സംയോജിത ഊർജ്ജ പരിഹാരങ്ങൾ എന്നീ മേഖലകളിലെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റീബ്രാൻഡിങ് നടത്തിയതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. പുതിയ ഐഡന്റിറ്റി കമ്പനിയുടെ അടിസ്ഥാന മൂല്യങ്ങളായ വിശ്വാസ്യത, ഉത്തരവാദിത്വം, ആത്മവിശ്വാസം എന്നിവയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് സ്ഥാപകനും വൈസ് ചെയർമാനുമായ ശ്രീ. ആർ. ചെല്ലപ്പൻ പറഞ്ഞു.
Picture Caption: സ്വലെക്റ്റ് എനർജി സിസ്റ്റംസ് ലിമിറ്റഡിന്റെ സ്ഥാപകനും വൈസ് ചെയർമാനുമായ ശ്രീ. ആർ. ചെല്ലപ്പൻ, സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ഡോ. അരുൾകുമാർ ഷൺമുഖസുന്ദരം എന്നിവർ ചേർന്ന് കമ്പനിയുടെ പുതിയ ലോഗോ പ്രകാശനം ചെയ്യുന്നു.
Anu Maria Thomas