ടെക്സസിൽ കഠിനമായ മഞ്ഞുവീഴ്ച; കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു

Spread the love

ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത് ശൈത്യ തരംഗം ആരംഭിച്ചതിന് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന മരണസംഖ്യ ഇതോടെ 42 ആയി ഉയർന്നു.

കുളത്തിന് മുകളിൽ ഐസ് കട്ടപിടിച്ചത് ശ്രദ്ധിക്കാതെ അതിലൂടെ നടക്കാൻ ശ്രമിക്കവെ ഐസ് പാളി തകരുകയും കുട്ടികൾ വെള്ളത്തിൽ വീഴുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം.

കഠിനമായ മഞ്ഞുവീഴ്ചയെയും തണുപ്പിനെയും തുടർന്ന് ടെക്സസിൽ ഇതുവരെ 42 പേർക്ക് ജീവൻ നഷ്ടമായതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.

ഐസ് മൂടിക്കിടക്കുന്ന ജലാശയങ്ങൾക്കും കുളങ്ങൾക്കും അരികിൽ പോകരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായതും ഗതാഗതം തടസ്സപ്പെട്ടതും ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *