അന്തിക്കാട് : ആലപ്പാട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ഇ സി ജി മെഷീൻ നൽകി. മണപ്പുറം ഫൗണ്ടേഷൻ സി എസ് ആർ ഡിവിഷൻ, മൈ ബ്രോ ഇൻഷുറൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയായിരുന്നു മെഷീൻ വിതരണം. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതിലക്ഷ്മി വസന്തൻ അധ്യക്ഷത വഹിച്ച ചടങ്ങ് മണപ്പുറം ഫൗണ്ടേഷൻ സി എസ് ആർ ഹെഡ് ശില്പ ട്രീസ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിൻസി നാസർ, ബ്ലോക്ക് മെമ്പർമാരായ കെ കെ പ്രകാശൻ, മായാ ടി ബി, വിനീത ബെന്നി, സുരേഷ് എം വി, ചാഴൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ഗിരീഷ്,അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ കെ ശശിധരൻ, മണപ്പുറം ഫൗണ്ടേഷൻ ഇൻഷുറൻസ് ഡിവിഷൻ ഹെഡ് ഇ പി ചന്ദ്രൻ,ആലപ്പാട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. മിനി പി എം, ഹെൽത്ത് സൂപ്പർവൈസർ എസ് രഗിഷ് എന്നിവർ സംസാരിച്ചു.
Annapoorani M